For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: irrfan khan

  ഞങ്ങൾ തമ്മിൽ ഒരു കൂടിച്ചേരലായിരുന്നു, ഇർഫാനുമായുള്ള ബന്ധത്തെ കുറിച്ച് സുദപ...

  |

  അഭിനയിച്ചു തീർക്കാൻ ഒരുപാട് സിനിമകളും വേഷങ്ങളും ബാക്കിയാക്കിയാണ് നടൻ ഇർഫാൻ ഖാൻ നമ്മെ വിട്ട് പിരിഞ്ഞത്,. നികത്താനാകാത്ത ഏറ്റവും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. കണ്ണുകൾ കൊണ്ട് എങ്ങനെ മനോഹരമായി അഭിനയിക്കാമെന്ന് നമുക്ക് മുന്നിൽ കാണിച്ചു തന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ എല്ലാ കഥാപാത്രങ്ങളും ഇർഫാൻ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ആ കഥാപാത്രങ്ങളെ മനോഹരമാക്കാനായി തന്നാൽ ആകുന്നതെല്ലാം അദ്ദേഹം ചെയ്തു. ജീവിതത്തെ മാജിക്കായി കണ്ട അദ്ദേഹം. ഓരോ ഘട്ടവും ആസ്വദിക്കുകയായ്രുന്നു.

  ഇർഫാൻ ഖാന്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. ലോകസിനിമയെ തന്നെ ബാധിച്ചിരിക്കുകയാണ്. അന്തർദേശീയ ചിത്രങ്ങളിലെ ഇന്ത്യൻ മുഖമായിരുന്നു ഇർഫാൻ. ഇപ്പോഴിത ഇർഫാന്റെ വിയോഗത്തിൽ ഹൃദയ സ്പർശിയായ കുറിപ്പുമായി താരത്തിന്റെ കുടുംബം. ജീവിത പങ്കാളിയ്ക്ക് അപ്പുറമായിരുന്നു ഇർഫാൻ... ഭാര്യ സുദപ പറയുന്നു. കൂടാതെ അച്ഛനെ കുറിച്ചുള്ള ഓർമ ബാബിലും അയാനു പങ്കുവെയ്ക്കുന്നുണ്ട്.. സുദപയുടെ കുറിപ്പ് ഇങ്ങനെ...

  ലോകം മുഴുവനും അദ്ദേഹത്തിന്റെ വിയോഗത്തിൻ ദുഃഖിക്കുമ്പോൾ എങ്ങനെയാണ് ഇത് എന്റേയും കുടുബത്തിന്റേയും ദുഃഖമായി മാത്രം കണ്ട് എഴുതാൻ കഴിയും. ഞങ്ങളുടെ മാത്രം ദുഃഖമായി ഇതിനെ കാണാൻ കഴിയില്ല. എല്ലാവരോടും എനിയ്ക്ക് പറയാനുള്ളത് ഈ ശൂന്യതയെ നഷ്ടമായി കാണരുത്.നേട്ടമായി കാണാം. അദ്ദേഹം നമ്മെ പഠിപ്പിച്ച കാര്യങ്ങൾ നമ്മുടെ നേട്ടമാണ്.അദ്ദേഹം നമ്മെ പഠിപ്പിച്ച കാര്യങ്ങൾ നമ്മുടെ നേട്ടമാണ്. ഇപ്പോൾ നമ്മൾ അത് യഥാർഥത്തിൽ നടപ്പിലാക്കാനും വികസിപ്പിച്ചെടുക്കാനും തുടങ്ങണം. എന്നാൽ ഞാനിപ്പോൾ അധികം ആളുകൾക്ക് അറിയാത്ത ചില കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ്.

  ഞങ്ങളെ സംബന്ധിച്ചടത്തോളം ഇർഫാന്റെ മരണം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.എങ്കിലും ഇർഫാന്റെ വാക്കുകൾ കടമെടുത്ത് ഇതിനെ മാജിക്കൽ എന്നു പറയുകയാണ്. അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും, അങ്ങനെ കാണാനാണ് അദ്ദേഹത്തിന് ഇഷ്ടം. അദ്ദേഹം ഒരിക്കലും കാര്യങ്ങളെ ഒറ്റ വീക്ഷണകോണിൽ കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അപസ്വരത്തിലോ ബഹളത്തിലോ എന്തിലുമാകട്ടെ, എല്ലാത്തിലും അദ്ദേഹത്തിന് ഒരു താളമുണ്ടായിരുന്നു.. അതുകൊണ്ട് തന്നെ ആ താളത്തിൽ എനിക്ക് ആടേണ്ടിയും പാടേണ്ടിയും വന്നു.പൂർണതയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ കാരണം എനിക്കും സാധാരണ രീതിയിൽ ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.അദ്ദേഹത്തോട് എനിക്കുള്ള ഒരേയൊരു നീരസവും ഇതാണ്.

  അഭിനയത്തിന്റെ മാസ്റ്റർ ക്ലാസായിരുന്നു ഞങ്ങളുടെ ജീവിതം. ക്ഷണിക്കാതെ ജീവിതത്തിലേയ്ക്ക് വന്ന അതിഥിയുടെ വരവോടെ ആശുപത്രിയിലും താളം കണ്ടെത്താൻ പഠിച്ചു. മികച്ച തിരക്കഥയാകണം ഡോക്ടറുടെ റിപ്പോർട്ട് എന്ന് ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാകാൻ ഒരു കാര്യം പോലും വിട്ടുപോകാതിരിക്കാൻ ഞാൻ ശ്രമിച്ചു. ഈ യാത്രയിൽ അത്ഭുതപ്പെടുത്തുന്ന ഒരുപാട് പേരെ കണ്ടു.ആ പട്ടിക അവസാനമില്ലാത്തതാണ്. എങ്കിലും ചിലരെ കുറിച്ച് ഞാൻ പറയാതെ പോകരുത്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ നിതേഷ് റോഹ്തോഗി(മാക്സ് ഹോസ്പിറ്റൽ സാകേത്) ആദ്യഘട്ടത്തിൽ ഞങ്ങളുടെ കൈ പിടിച്ചത് അദ്ദേഹമായിരുന്നു. ഡോ. ഡാൻ ക്രെൽ(യുകെ), ഡോ. ശിദ്രാവി(യുകെ), അന്തകാരത്തിൽ എന്റെ വഴിവിളക്കും ഹൃദയമിടിപ്പുമായ ഡോ. സെവിന്തി ലിമായോ(കോകിലാ ബെൻ ഹോസ്പിറ്റൽ).

  മനോഹരവും അത്ഭുതകരവുമായ ഈ യാത്രയെ കുറിച്ച് വിവരക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. കഴിഞ്ഞു പോയ രണ്ടര വർഷത്തെ ഒരു ഇടവേളയായിട്ടാണ് ‍ ഞാൻ കാണുന്നത്. അതിന് അതിന്റേതായ തുടക്കവും മധ്യഭാഗവും പര്യവസാനവുമുണ്ടായിരുന്നു. ജീവിതത്തിൽ ഇർഫാന് ഒരു ഓർക്കസ്ട്ര നടത്തുന്ന റോളായിരുന്നു. അതിൽ 35 വർഷം നീളുന്ന ഒന്നിച്ചുള്ള യാത്രയിൽ അത് വേറിട്ട് നിൽക്കുന്നു. ഞാനും ഇർഫാനും തമ്മിലുള്ളത് ഒരു ദാമ്പത്യമായിരുന്നില്ല.

  ഒരു വഞ്ചിയിൽ ഞാനും എന്റെ കൊച്ചു കുടുംബവും. രണ്ട് മക്കളായ ബാബിലും അയാനും ഇരുവശങ്ങളിലിരുന്നു തോണി തുഴയുന്നു. ഇങ്ങനെയൊക്കെയാണ് ഇർഫാൻ മക്കൾക്ക് ഉപദേശങ്ങൾ കൊടുക്കുക. പക്ഷെ ജീവിതം സിനിമയല്ലല്ലോ. അതിൽ റീ ടേക്കുകളില്ല. ഈ കൊടും കാറ്റിലും എന്റെ മക്കൾ അവരുടെ അച്ഛന്റെ നിർദ്ദേശങ്ങൾ മനസ്സിൽവെച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. പറ്റുനമെങ്കിൽ അച്ഛൻ പറഞ്ഞു തന്ന പാഠങ്ങളിൽ നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് സ്വയം തോന്നുന്നത് മുറുകെ പിടിക്കുക.

  അച്ഛന്റെ വിയോഗം ബാബിലും അയാനും ഉൾക്കൊള്ളാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.അനിശ്ചിത്വത്തിന്റെ നൃത്തത്തിനു മുന്നിൽ കീഴടങ്ങാൻ പഠിക്കുക, പ്രപഞ്ചത്തിൽ നിങ്ങളുടെ വിധിയിൽ വിശ്വസിക്കുക- ബാബിൽ പറഞ്ഞു. മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കുക, നിങ്ങളെ നിയന്ത്രിക്കാൻ മനസ്സിനെ അനുവദിക്കാതിരിക്കു"- അയാൻ പറഞ്ഞു. അങ്ങ് വിശ്രമിക്കുന്ന സ്ഥലത്ത് അങ്ങയുടെ ഇഷ്ട മരമായ രാത് കി റാണി ഞങ്ങൾ വയ്ക്കും. അത് വളർന്ന് സുഗന്ധം പരത്തും.ആ സുഗന്ധം നിങ്ങളുടെ ആത്മാവിനെ തൊട്ട് ഉണർത്തും...

  English summary
  Our life was a masterclass in acting, Irrfan khan's Wife about Their family Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X