»   » പാഡ്മാന്‍ കോപ്പിയടിയോ, അക്ഷയ് കുമാറിനും നിര്‍മ്മാതാവിനുമെതിരെ കേസ്!

പാഡ്മാന്‍ കോപ്പിയടിയോ, അക്ഷയ് കുമാറിനും നിര്‍മ്മാതാവിനുമെതിരെ കേസ്!

Posted By: Akhila KS
Subscribe to Filmibeat Malayalam

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ പാഡ്മാന്‍ വീണ്ടും വിവാദത്തിലേക്ക്. വെള്ളിയാഴ്ച ലോകമെമ്പാടമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച പാഡ്മാന്‍ കോപ്പിയടിച്ചതാണെന്ന് ആരോപിച്ചാണ് യുവ എഴുത്തുകാരന്‍ റിപു ദവാന്‍ ജയ്‌സ് വാള്‍ കേസ് കൊടുത്തത്.

സല്‍മാന്‍ ഖാന് ഹാട്രിക് വിജയം, ടൈഗര്‍ സിന്ദ ഹേ 300 കോടി കവിഞ്ഞു!!


അക്ഷയ് കുമാറിനും പാഡ്മാന്റെ നിര്‍മാതാവിനുമെതിരെ കേസ് കൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാഡ്മാന്റെ ട്രെയിലര്‍ പുറത്ത് വന്ന സമയത്ത് തന്നെ താന്‍ എഴുതിയ കഥയുമായുള്ള സാമ്യം മനസിലായതായും റിപു പറയുന്നുണ്ട്. ഒന്നര വര്‍ഷം മുമ്പ് അരുണാചലം മുരുകാനന്ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന് വേണ്ടി താന്‍ തിരക്കഥ എഴുതിയിരുന്നു.


padman

തിരക്കഥ കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ടീം ക്രിയേറ്റഡ് ഹെഡായ റിയാന്‍ സ്റ്റീഫന് അയച്ചു കൊടുത്തു. പിന്നീട് 10 ദിവസങ്ങള്‍ക്ക് ശേഷം ട്വിങ്കിള്‍ ഖന്ന അക്ഷയ് കുമാറിനെ നായകനാക്കി സിനിമ ഒരുക്കുന്നതായി അറിയിച്ചു. ഇപ്പോള്‍ സിനിമ പുറത്തിറങ്ങിയതിന് ശേഷം ഞാന്‍ തിയേറ്ററില്‍ ചിത്രം കണ്ടുവെന്നും തന്റെ കഥയിലെ 11 സീനുകള്‍ കോപ്പിയടിച്ചിട്ടുണ്ടെന്നും റിപു ആരോപിക്കുന്നുണ്ട്.


English summary
Akshay Kumar‘s Pad Man released worldwide on Friday with positive reviews

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam