»   » സിനിമയെ കൊല്ലാന്‍ നോക്കിയവര്‍ക്കുള്ള മറുപടിയിതാ... പത്മാവത് വാരിക്കൂട്ടിയ കോടികള്‍ ഇത്രയുമുണ്ട്...

സിനിമയെ കൊല്ലാന്‍ നോക്കിയവര്‍ക്കുള്ള മറുപടിയിതാ... പത്മാവത് വാരിക്കൂട്ടിയ കോടികള്‍ ഇത്രയുമുണ്ട്...

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയ സിനിമായിരുന്നു പത്മാവത്. റാണി പദ്മിനിയുടെ കഥയെ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സിനിമ ജനുവരി 25 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. പ്രതിസന്ധിയിലായിരുന്നെങ്കിലും പത്മവാത് പൂര്‍ണമായും വിജയമായിരിക്കുകയാണ്.

ചാക്കോച്ചന്റെ ശിക്കാരി ശംഭു സിനിമയുടെ പേര് പുലിവാല്‍ പിടിച്ചു; കോടതി കയറി, ഒടുവില്‍ ശുഭാന്ത്യം!!

സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായെത്തിയ കര്‍ണിസേനാംഗങ്ങള്‍ തന്നെ സിനിമ നല്ലതാണെന്ന അഭിപ്രായം മുന്നോട്ട് വെച്ചിരുന്നു. പിന്നാലെ കളക്ഷന്‍ കൊണ്ടാണ് സിനിമ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നത്. ഇന്ത്യ ടുഡോയുടെ റിപ്പോര്‍ട്ടകള്‍ പ്രകാരം പത്മാവത് 225 കോടി മറി കടന്നിരിക്കുകയാണെന്നാണ് പറയുന്നത്.

കളക്ഷനില്‍ ഞെട്ടിച്ച പത്മാവത്

വലിയ വിവാദങ്ങളും വിമര്‍ശനങ്ങളുമായി എത്തിയ സിനിമയായിരുന്നെങ്കിലും റിലീസിന് ശേഷം പത്മാവത് സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ബോക്‌സ് ഓഫീസിനെ വിറപ്പിക്കുന്ന പ്രകടനമാണ് സിനിമ കാഴ്ച വെച്ചിരിക്കുന്നത്.

കോടികള്‍ വാരിക്കൂട്ടിയുള്ള യാത്ര..

ജനുവരി 25 നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. അന്നേ ദിവസം ഭാരതബന്ദ് വരെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരോപണം ഉന്നയിച്ച പോലത്തെ പ്രശ്‌നങ്ങളൊന്നും സിനിമയില്‍ ഉണ്ടായിരുന്നില്ല. ശേഷം കോടികള്‍ വാരിക്കൂട്ടിയുള്ള യാത്രയിലാണ് പത്മാവത്.

ആദ്യ ഏഴ് ദിനങ്ങള്‍..

സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് 143 കോടിയാണ് കളക്ഷന്‍ നേടിയിരുന്നത്. നിലവില്‍ 225 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. എന്നാലിത് ലോകവ്യാപകമായുള്ള കളക്ഷന്‍ അല്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ആരോപണം ഇങ്ങനെ

ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. 160 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമയില്‍ പത്മിനിയെ മോശക്കാരിയായി ചിത്രീകരിച്ചു എന്നായിരുന്നു ആരോപണം.

കര്‍ണിസേനയുടെ പ്രതിഷേധം

സിനിമയ്‌ക്കെതിരെ കര്‍ണിസേന അംഗങ്ങളായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് സിനിമയുടെ പേരടക്കം അഞ്ച് മാറ്റങ്ങളാണ് സിനിമയില്‍ വരുത്തിയിരിക്കുന്നത്. അതിന് ശേഷമായയിരുന്നു സിനിമ റിലീസ് ചെയ്തത്. എന്നാല്‍ കര്‍ണിസേന ആരോപിച്ചത് പോലെ ഒരു കാര്യവും സിനിമയില്‍ ഉണ്ടായിരുന്നില്ല.

English summary
Padmaavat box office collection: movie touches Rs 225 cr in domestic earnings

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam