»   » ആര്‍ത്തവമായ കാര്യം എന്തുകൊണ്ട് അച്ഛനോട് മകള്‍ പറയുന്നില്ല, രാധിക ചോദിക്കുന്നു

ആര്‍ത്തവമായ കാര്യം എന്തുകൊണ്ട് അച്ഛനോട് മകള്‍ പറയുന്നില്ല, രാധിക ചോദിക്കുന്നു

Written By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പാഡ്മാന്‍ ചാലഞ്ച് നടക്കുകയാണല്ലോ. റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാറിന്റെ പാഡ്മാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനാര്‍ത്ഥമാണ് സാനിറ്ററി നാപ്കിന്‍ എടുത്ത് കാണിച്ചുകൊണ്ടുള്ള പാഡ്മാന്‍ ചാലഞ്ച് നടക്കുന്നത്. സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ട ഒന്നല്ല പെണ്ണിന്റെ ആര്‍ത്തവം എന്ന് പറയുകയാണ് ഈ പാഡ്മാന്‍ ചാലഞ്ച്.

അത് പറഞ്ഞത് ഒരു നടനാണെങ്കില്‍ ഈ പ്രശ്‌നമുണ്ടാവില്ലായിരുന്നു, അശ്ലീല വാക്കിനെ കുറിച്ച് ജ്യോതിക

പാഡ്മാന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ നായിക രാധിക ആപ്‌തെയും എന്തിന് സ്ത്രീകളുടെ മാസമുറ ഒളിച്ചുവയ്ക്കുന്നു എന്ന ചോദ്യം ഉയര്‍ത്തുകയുണ്ടായി. മാസമുറ തെറ്റുന്ന പെണ്‍കുട്ടി എന്തുകൊണ്ട് ഇക്കാര്യം അച്ഛനോട് പറയുന്നില്ല എന്നാണ് രാധികയുടെ ചോദ്യം. അച്ഛനും അമ്മയ്ക്കും മക്കളുടെ എല്ലാ കാര്യത്തിലും തുല്യ ഉത്തരവാദിത്വമാണെന്ന് നടി പറയുന്നു.

radhika-apte

അക്ഷയ് കുമാറിന്റെ ഭാര്യ എഴുതിയ 'ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ്' എന്ന പുസ്തകം ആസ്പദമാക്കിയാണ് ആര്‍ ബല്‍കി ദ പാഡ്മാന്‍ എന്ന ചിത്രമൊരുക്കുന്നത്. സ്വന്തം ഗ്രാമത്തിലുള്ള സ്ത്രീകളുടെ മാസമുറ ശുചിത്വവുമായി ബന്ധപ്പെട്ട് കുറഞ്ഞ വിലയില്‍ നാപ്കിനുകള്‍ കൊണ്ടു നടന്നു വിറ്റ കോയമ്പത്തൂരുകാരനായ അരുണാചല്‍ മുരുകാനന്ദന്‍ എന്നയാളെ കുറിച്ചാണ് ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ് എന്ന പുസ്തകം.

അരുണാചല്‍ മുരുകാനന്ദനെ ലക്ഷ്മികാന്ത് ചൗഹാന്‍ എന്ന കഥാപാത്രമായി അക്ഷയ് കുമാര്‍ അവതരിപ്പിയ്ക്കുന്നു. രാധിക ആപ്‌തെ ചൗഹാന്റെ ഭാര്യ വേഷത്തിലെത്തുമ്പോള്‍. സാമൂഹ്യ പ്രവര്‍ത്തകയുടെ റോളിലാണ് അനുഷ്‌ക ശര്‍മ അഭിനയിക്കുന്നത്. ചിത്രത്തില്‍ അതിഥി താരമായി അമിതാഭ് ബച്ചനും എത്തുന്നു.

English summary
PadMan actor Radhika Apte: Daughters are told about periods by their mothers, why can’t fathers talk about it

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam