»   »  അഭിനയിക്കുകയല്ല അക്ഷയ് കുമാർ ജീവിക്കുകയായിരുന്നു! പാഡ് മാൻ സ്ത്രീകളുടെ ചിത്രം! ഓഡിയൻസ് റിവ്യൂ

അഭിനയിക്കുകയല്ല അക്ഷയ് കുമാർ ജീവിക്കുകയായിരുന്നു! പാഡ് മാൻ സ്ത്രീകളുടെ ചിത്രം! ഓഡിയൻസ് റിവ്യൂ

Written By:
Subscribe to Filmibeat Malayalam

അക്ഷയ് കുമാർ കേന്ദ്രകഥാപാത്രത്തിലെത്തിയ പാഡ് മാൻ തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാനിറ്ററി നാപ്കിനുകൾ നിർമ്മിച്ച് ലോക ജനതയുടെ അഭിനന്ദനം നേടിയ അരുണാചലം മുരുകാന്ദിന്റെ ജീവിത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് പാഡ് മാൻ. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ തകർപ്പൻ പ്രകടനം തന്നെയായിരുന്നു. അദ്ദേഹം അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് പ്രേക്ഷകർക്ക് ഒരു നിമിഷം തോന്നിപ്പോകും.

pad man

ഗോകുലിന്റേയും നിരഞ്ജനയുടേയും ക്യൂട്ട് റൊമാൻസ്!ഇരയിലെ രണ്ടാം ഗാനം സൂപ്പർ!പാട്ട് കാണാം


ചിത്രത്തിൽ ബോളിവുഡ് ബോള്‍ഡ് താരമായ രാധികാ ആപ്തേയും, സോനം കപൂറുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പാഡ്മാൻ അക്ഷയ് കുമാറിന്റെ കരിയറിലെ മികച്ച ചിത്രം തന്നെയാണ്.


ബിക്കിനിയിൽ ക്യൂട്ട് ലുക്കിൽ സാമന്ത! ട്രോളന്മാർ വീണ്ടും രംഗത്ത്, താരത്തിന്റെ മറുപടി ചിത്രം സൂപ്പർ


യഥാർഥ കഥ

അക്ഷയ് കുമാറിനെ നായികനാക്കി ആർ ബാൽകി സംവിധാനം ചെയ്ത പാഡ്മാൻ ഒരു യഥാർഥ ജീവിതകഥയാണ്. കോയമ്പത്തൂറിനടുത്തുള്ള പുതൂർ സ്വദേശിയായ അരുണാചലം മുരുകാനന്ദിന്റെ ജീവിത കഥയാണിത്. ജീവിച സാഹചര്യമാണ് ആദ്ദേഹത്തെ ആദ്യം പാഡ് നിർമ്മാണത്തിലേയ്ക്കു നയിച്ചതെന്നും പിന്നീട് സമൂഹത്തിനും സ്ത്രീകളുടെ നന്മയ്ക്കു വേണ്ടി നിർമ്മാണം തുടർന്നുവെന്നും അരുണാചലം തന്നെ വെളിപ്പെടുത്തിയിരുന്നു. വളരെ കുറഞ്ഞ ചില എങ്ങനെ പാഡുകൾ നിർമ്മിക്കാമെന്ന് അദ്ദേഹം ലോക ജനതയ്ക്ക് മുന്നിൽ കാണിച്ചു കൊടുത്തു അദ്ദേഹം കൈയടി നേടി.സ്ത്രീകളുടെ പ്രശ്നങ്ങൾ

എല്ലാ കാലത്തും സ്ത്രീകൾ നേരിടുന്നതും സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്നതുമായ ഒരു പ്രശ്നമാണ് ആർത്തവം. ചിത്രത്തിൽ ആർത്തവവും സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളും വളരെ വ്യക്തമായി തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അത് വളരെ നല്ല രീതിയിൽ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുമുണ്ട്. ആർത്തവം എന്ന് കോൾക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന പുച്ഛത്തെ ചിത്രത്തിലൂടെ ട്രോളുന്നുമുണ്ട്.


പാഡുകൾ നിർമ്മിക്കാം

ചിത്രത്തിന്റെ സാനിറ്ററി പാഡുകളുടെ നിർമ്മാണത്തെ കുറിച്ചും, നിർമ്മാണ ഘട്ടത്തിൽ അയാൾ നേരിട്ട പ്രതിസന്ധിയെ കുറിച്ചുമാണ്. പാഡ് നിർമ്മാണം എന്ന ആശയം എങ്ങനെ ഉണ്ടായി. നിർമ്മാണഘട്ടത്തിൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന വെല്ലുവിളികൾ എന്നിവയെല്ലാം കൃത്യമായി ചിത്രത്തിൽ കാണിക്കുന്നുണ്ട്. . അമേരിക്കയ്ക്ക് സൂപ്പർമാൻ,ബാറ്റ് മാൻ, സ്പൈഡർ മാൻ, എന്നിവരുണ്ട് അതുപോലെ ഇന്ത്യയ്ക്ക് പാഡ് മാൻ ഉണ്ട് എന്നുള്ള ചിത്രത്തിന്റെ ട്രെയിലർ വൻ വിജയമായിരുന്നു.

മികച്ച ചിത്രം

2018 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് അക്ഷയ് കുമാറിന്റെ പാഡ് മാൻ. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചിത്രമാണ് പാഡ് മാൻ. ശരിയ്ക്കും ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ചിത്രമാണ്.English summary
PadMan Review: Akshay crusades for a new cause

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam