»   » സ്ത്രീകളുടെ മാസമുറയെ കുറിച്ച് അക്ഷയ് കുമാര്‍, സാനിറ്ററി നാപ്കിന്‍ വില്‍പനക്കാരനായി സൂപ്പര്‍താരം!!

സ്ത്രീകളുടെ മാസമുറയെ കുറിച്ച് അക്ഷയ് കുമാര്‍, സാനിറ്ററി നാപ്കിന്‍ വില്‍പനക്കാരനായി സൂപ്പര്‍താരം!!

Written By:
Subscribe to Filmibeat Malayalam

സിനിമയ്ക്ക് സമൂഹത്തോട് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നാണല്ലോ പറഞ്ഞു വരുന്നത്. അതെ ഒരു സിനിമയ്ക്ക് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അത്തരത്തിലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.

ഉണ്ണി മകുന്ദനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിയ്ക്കുന്ന സ്ത്രീ, നടന്റെ പരാതിയില്‍ അന്വേഷണം

രാജ്യം നേിടുന്ന പ്രധാന പ്രശ്‌നമായ ശൗചാലയത്തെ കുറിച്ച് പറഞ്ഞ സിനിമയിലെ (ടോയിലറ്റ് ഏക് പ്രേംകഥ) നായകനായ ശേഷം ഇതാ, സ്ത്രീകളുടെ മാസമുറയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന പാഡ്മാന്‍ എന്ന ചിത്രവുമായി അക്ഷയ് കുമാര്‍. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാഡ്മാന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

പാഡ്മാന്‍ എന്ന ചിത്രം

അക്ഷയ് കുമാറിന്റെ ഭാര്യ എഴുതിയ 'ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ്' എന്ന പുസ്തകം ആസ്പദമാക്കിയാണ് ആര്‍ ബല്‍കി ദ പാഡ്മാന്‍ എന്ന ചിത്രമൊരുക്കുന്നത്. സ്വന്തം ഗ്രാമത്തിലുള്ള സ്ത്രീകളുടെ മാസമുറ ശുചിത്വവുമായി ബന്ധപ്പെട്ട് കുറഞ്ഞ വിലയില്‍ നാപ്കിനുകള്‍ കൊണ്ടു നടന്നു വില്‍ക്കുന്ന കോയമ്പത്തൂരുകാരനായ അരുണാചല്‍ മുരുകാനന്ദന്‍ എന്നയാളെ കുറിച്ചാണ് ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ് എന്ന പുസ്തകം.

അക്ഷയ് കുമാര്‍

അരുണാചല്‍ മുരുകാനന്ദനെ ലക്ഷ്മികാന്ത് ചൗഹാന്‍ എന്ന കഥാപാത്രമായി അക്ഷയ് കുമാര്‍ അവതരിപ്പിയ്ക്കുന്നു. തന്റെ മുറി ഇംഗ്ലീഷുമായി യുഎന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പ്രസംഗിക്കാന്‍ വരെ എത്തുന്ന കഥാപാത്രമാണ് ലക്ഷ്മികാന്ത്.

രാധിക ആപ്‌തേ

ലക്ഷ്മികാന്തിന്റെ ഭാര്യയായിട്ടാണ് രാധിക ആപ്‌തേ എത്തുന്നത്. ആരോഗ്യത്തെക്കാളും ശുചിത്വത്തെക്കാളും അഭിമാനത്തിന് വില കല്‍പിക്കുന്ന സാധാരണ ഗ്രാമീണ വീട്ടമ്മയാണ് രാധികയുടെ ഗായത്രി എന്ന കഥാപാത്രം. ഭര്‍ത്താവ് സാനിറ്ററി നാപ്കിന്‍ വില്‍ക്കുന്നത് രാധികയുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കുന്നു.

സോനം കപൂര്‍

ചിത്രത്തില്‍ സാമൂഹ്യ പ്രവര്‍ത്തകയായ ഋഹീ കപൂറായിട്ടാണ് സോനം കപൂര്‍ എത്തുന്നത്. പ്രതിസന്ധികളില്‍ തളര്‍ന്ന് പോകുന്ന ലക്ഷ്മി കാന്തിനെ സാനിറ്ററി നാപ്കിന്‍ ഉണ്ടാക്കി വില്‍ക്കാനുള്ള പ്രചോദനം ഋഹീ നല്‍കുന്നു.

അമിതാഭ് ബച്ചന്‍

ചിത്രത്തില്‍ അതിഥി വേഷത്തില്‍ അമിതാഭ് ബച്ചനും എത്തുന്നുണ്ട്. ബച്ചന്റെ ശബ്ദത്തോടെയാണ് പാഡ്മാന്റെ ട്രെയിലര്‍ ആരംഭിയ്ക്കുന്നത്. അമേരിക്കയ്ക്ക് സൂപ്പര്‍മാനും സ്‌പൈഡര്‍മാനും എന്നത് പോലെ ഇന്ത്യയുടെ സൂപ്പര്‍താരമാണ് പാഡ്മാന്‍ എന്ന് ചിത്രം പറയുന്നു.

ട്രെയിലര്‍ കാണാം

ഇനി 2 മിനിട്ട് 26 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പാഡ്മാന്റെ ട്രെയിലര്‍ കാണാം. കഥയുടെ ഒരു ഏകദേശ രൂപം ട്രെയിലറില്‍ നിന്നും വ്യക്തമാണ്. 2018 ജനുവരി 26, റിപ്പബ്ലിക് ദിനത്തില്‍ ചിത്രം റിലീസ് ചെയ്യും.

English summary
The wait has finally come to an end! The makers of the Akshay Kumar, Sonam Kapoor and Radhika Apte starrer 'PadMan' have released their first official trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X