»   » പത്മപ്രിയയുടെ ബോളിവുഡ് സിനിമ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി

പത്മപ്രിയയുടെ ബോളിവുഡ് സിനിമ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടി  പത്മപ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സെയ്ഫ് അലിഖാന്‍ നായകനാവുന്ന ചിത്രം മലയാളി രാജകൃഷ്ണ മേനോനാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ട്.ചിത്രത്തിലെ  തന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തില്ലെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. ബോളിവുഡ് ചിത്രത്തെ താന്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നു പത്മപ്രിയ പറയുന്നു.

Read more: ദുര്‍ഗ്ഗാ റാണിയായി വിദ്യാബാലന്‍ , കഹാനി 2 ട്രെയിലര്‍ കാണൂ!

padmapriya-27-1

വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്നു വിട്ടു നിന്ന പത്മപ്രിയ ഒടുവില്‍ അഭിനയിച്ച മലയാള ചലച്ചിത്രം ഇയ്യോബിന്റെ പുസ്തകമായിരുന്നു. തെലുങ്ക് ചിത്രത്തിലൂടെയാണ് പത്മപ്രിയ അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. നല്ലൊരു നര്‍ത്തകി കൂടിയാണ് പത്മപ്രിയ.


Padmapriya,

English summary
Rumours were abuzz that Mollywood beauty Padmapriya will be playing an important role in Saif Ali Khan's upcoming Bollywood movie directed by Malayali filmmaker Raja Krishna Menon,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam