»   » രണ്‍വീറുമായി ഡേറ്റിങ്ങ് ചെയ്യും.. ഷാഹിദിനെ കൊല്ലും ദീപികയുടെ തുറന്നുപറച്ചില്‍, പരസ്യമായ വേദിയില്‍!

രണ്‍വീറുമായി ഡേറ്റിങ്ങ് ചെയ്യും.. ഷാഹിദിനെ കൊല്ലും ദീപികയുടെ തുറന്നുപറച്ചില്‍, പരസ്യമായ വേദിയില്‍!

Posted By:
Subscribe to Filmibeat Malayalam

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പുതിയ ചിത്രമായ പത്മാവതിക്കെതിരെയുള്ള പ്രതിഷേധം വ്യാപകമായി തുടരുകയാണ്. ചിത്രത്തിന് നേരെ മാത്രമല്ല അഭിനേതാക്കള്‍ക്ക് നേരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. ദീപികയെ വെട്ടുമെന്നടക്കമുള്ള ഭീഷണികളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.

വേണുവിനെ സഹിക്കുന്ന ബാലയ്ക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം? സ്ത്രീപദം താരങ്ങളുടെ ദിവസവേതനം അറിയുമോ?

അച്ഛനെക്കുറിച്ചോര്‍ത്ത് പ്രണവിന് വാനോളം അഭിമാനിക്കാം, ഒടിയന്‍റെ മായക്കാഴ്ചകള്‍ ആകാശത്തേക്കും!

തന്റെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് രംഗത്തെത്തിയപ്പോള്‍ പോലും ദീപികയ്ക്ക് യാതൊരു കൂസലുമില്ലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെയെല്ലാം സംയമനത്തോടെയാണ് താരം നോക്കിക്കാണുന്നത്. സിനിമയുമായി മുന്നോട്ട് പോവാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുള്ളത്.

ദീപികയുടെ തുറന്നുപറച്ചില്‍

പത്മാവതി വിവാദം അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് ചിത്രത്തിന്‍ര പ്രമോഷനല്‍ പരിപാടികളില്‍ താരങ്ങളായ ദീപികയും രണ്‍വീറും പങ്കെടുക്കുന്നത്. വെല്ലുവിളികളും ആരോപണങ്ങളുമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് താരം തെളിയിക്കുകയാണ്.

ഡേറ്റിങ്ങ് നടത്താന്‍ താല്‍പര്യം

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ബിഗ് ബോസ് ഷോയ്ക്കിടയിലായിരുന്നു ദീപികയുടെ തുറന്നുപറച്ചില്‍. ആരുമായാണ് ഡേറ്റിങ്ങ് നടത്താല്‍ താല്‍പര്യമെന്ന് ചോദിച്ചപ്പോഴാണ് താരം രണ്‍വീര്‍ സിങ്ങിന്റെ പേര് പറഞ്ഞത്.

വിവാഹം ചെയ്യാന്‍

പത്മാവതിയുടെ സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലിയെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്നും താരം വ്യക്തമാക്കുന്നു. മൂന്ന് പേരുടെയും പേര് നല്‍കിയതിന് ശേഷമായിരുന്നു സല്‍മാന്‍ ഈ ചോദ്യം എറിഞ്ഞത്.

ഷാഹിദിനെ കൊല്ലും

ആരെ കൊല്ലുമെന്ന ചോദ്യത്തിനുത്തരമായാണ് താരം ഷാഹിദ് കപൂറിന്റെ പേര് പറഞ്ഞത്. അയാള്‍ വിവാഹിതന്‍ കൂടിയായതിനാല്‍ കൊല്ലുകയേ നിവൃത്തിയുള്ളൂവെന്നും താരം പറയുന്നു.

വീഡിയോ വൈറല്‍

ദീപിക പദുക്കോണ്‍ പങ്കെടുത്ത ബിഗ് ബോസ് പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പത്മാവതിയിലെ പാട്ടിനോടൊപ്പം ഇരുവരും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.

English summary
Deepika Padukone participated in Big Boss, video getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X