»   » 'പത്മാവതി'ക്ക് നേരെ വീണ്ടും ആക്രമണം!!! സെറ്റ് തീവച്ച് നശിപ്പിച്ചു!!!

'പത്മാവതി'ക്ക് നേരെ വീണ്ടും ആക്രമണം!!! സെറ്റ് തീവച്ച് നശിപ്പിച്ചു!!!

By: Karthi
Subscribe to Filmibeat Malayalam

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്ക് നേരെ വീണ്ടും ആക്രമണം. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് ചിത്രത്തിന് നേരെ ആക്രമുണ്ടായത്. ചിത്രത്തിനായി തയാറാക്കിയരുന്ന സെറ്റുകള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു. 

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബെന്‍സാലി ജെയ്പൂരില്‍ ചിത്രീകരണത്തിനിടെ ആക്രമിക്കപ്പെട്ടത്. അതിന് ശേഷമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണമുണ്ടായത്. 

രാത്രി പത്തരയോടെ കുറുവടികളും കല്ലും പെട്രോള്‍ ബോംബുമായി എത്തിയ അമ്പതോളം വരുന്ന അക്രമി സംഘമാണ് ആക്രമണം നടത്തിയത്. സെറ്റിന് കാവല്‍ നിന്ന സുരക്ഷ ജീവനക്കാര്‍ക്ക നേരെയും ആക്രമണമുണ്ടായി. സെറ്റിലും മൃഗങ്ങള്‍ക്കും ഗുരുതര പരിക്കുണ്ട്. കുതിരകള്‍ക്കൊക്കെ കാര്യമായ പൊള്ളലേറ്റിട്ടുണ്ട്.

ജെയ്പൂര്‍ സംഭവത്തിന് ശേഷം ചിത്രീകരണ സ്ഥലത്തെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. സെറ്റ് തീയിട്ട് നശിപ്പിക്കുന്നതിന് മുമ്പ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളും അക്രമികള്‍ അടിച്ച തകര്‍ത്തു. ചിത്രത്തിന്റെ അണയറ പ്രവര്‍ത്തകരോ താരങ്ങളോ അക്രമം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.

ചിത്രത്തില്‍ അശ്ലീല രംഗങ്ങളുടെ അതിപ്രസരമുണ്ടെന്ന് കാണിച്ചായിരുന്നു ചിത്രത്തിനെതിരെ ആദ്യം ആക്രമണമുണ്ടയത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ റാണി പത്മാവതിയും അലാവുദീന്‍ ഖില്‍ജിയും തമ്മില്‍ അടുത്തിടപഴകുന്ന വൈകാരിക രംഗങ്ങളുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് സംവിധായകന്‍ സഞ്ജയ് ലീല ബെന്‍സാലിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും നിഷേധിച്ചിരുന്നു.

സിനിമാ സെറ്റിന് നേരെ ആക്രമണമുണ്ടായെങ്കിലും സംവിധായകന്‍ സഞ്ജയ് ലീലാ ബെന്‍സാലി സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതുമായി ബന്ധപ്പെട്ട് സംശയം തോന്നിയ കുറച്ച പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദീപികാ പദുക്കോണും രണ്‍വീര്‍ സിംഗും ഷാഹിദ് കപൂറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തലെത്തുന്നത്. പത്മാവതിയായി ദീപികയും ഭര്‍ത്താന് രാജ രത്തന്‍ സിംഗായി ഷാഹിദ് കപൂറും അലാവുദ്ദിന്‍ ഖില്‍ജിയായി രണ്‍വീറും അഭിനയിക്കുന്നു. 2015ല്‍ പുറത്തിറങ്ങിയ ബന്‍സാലി ചിത്രം ബാജിറാവു മസ്താനിയിലും രണ്‍വീറും ദീപികയുമായിരുന്നു താരങ്ങള്‍.

English summary
Sets of Padmavati were attacked and set on fire in Kolhapur on Tuesday. Director Sanjay Leela Bhansali is said to be safe.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam