»   » ദീപിക പദുക്കോണിന്റെ സിനിമാ ഷൂട്ടിങ്ങിനിടെ ഹിന്ദു സംഘടനയുടെ പ്രതിഷേധം

ദീപിക പദുക്കോണിന്റെ സിനിമാ ഷൂട്ടിങ്ങിനിടെ ഹിന്ദു സംഘടനയുടെ പ്രതിഷേധം

Posted By:
Subscribe to Filmibeat Malayalam

ജയ്പൂര്‍: റാണി പത്മാവതിയെക്കുറിച്ച് സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രീകരണത്തിനിടെ ഹിന്ദു സംഘടനയായ കര്‍നി സേനയുടെ പ്രതിഷേധം. ഇതേ തുടര്‍ന്ന് ജയ്പൂരില്‍ നടക്കുകയായിരുന്ന ഷൂട്ടിങ് മുടങ്ങി. ചരിത്ര വനിതയായ റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നെന്നാരോപിച്ചാണ് ഒരുസംഘം പ്രതിഷേധം സംഘടിപ്പിച്ചത്.

ദീപിക പദുക്കോണ്‍ ആണ് റാണി പത്മിനിയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രതിഷേധക്കാര്‍ ഷൂട്ടിങ് സ്ഥലത്തേക്ക് ഇരച്ചെത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഞ്ജയ് ലീല ബന്‍സാലി പോലീസിന്റെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ജയ്ഗഡ് കോട്ടയില്‍ നടക്കുകയായിരുന്നു ഷൂട്ടിങ് ഇതോടെ മുടങ്ങി.

deepika-padukone-144955871700

നേരത്തെ ജോധ അക്ബര്‍ എന്ന സിനിമയ്‌ക്കെതിരെയും ഇതേ സംഘടന പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ജോധയെ വിവാഹം ചെയ്തത് അക്ബര്‍ അല്ലെന്നും അക്ബറിന്റെ മകനാണെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം. ചരിത്ര കഥകള്‍ സിനിമയാക്കുമ്പോള്‍ എല്ലായിപ്പോഴും ബോളിവുഡില്‍ പ്രതിഷേധമുണ്ടാകുന്നത് പതിവായിട്ടുണ്ട്.

ചില സംഘടനകള്‍ തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഭൂരിപക്ഷം പ്രതിഷേധങ്ങളും. രജ്പുത് സമൂഹത്തെ അത്രയധികം ബഹുമാനിക്കുന്നവരാണ് രാജസ്ഥാന്‍ എന്നും ശരിയായ രീതിയിലല്ലാത്ത ഒരു സിനിമയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നുമാണ് റാണി പത്മാവതി പ്രതിഷേധക്കാര്‍ പറയുന്നത്.

English summary
Padmavati: Shooting disrupted in Jaipur, Sanjay Leela Bhansali calls police

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam