twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍'ക്ക് സോണിയ ഗാന്ധിയുടെയും മന്‍മോഹന്‍ സിങ്ങിന്റെയും പച്ചകൊടി വേണം

    മന്‍മോഹന്‍ സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലെ സിനിമയുടെ പ്രദർശനം നടത്തുകയുള്ളു.

    By Teresa John
    |

    ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങിന്റെ ജീവിതകഥ സിനിമയാവാന്‍ പോവുകയായണ്. അനുപം ഖേറാണ് മന്‍മോഹന്‍സിങ്ങിന്റെ വേഷം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

    ഇവരെന്താ ഇവിടെ?മോഹന്‍ലാലിന്റെ സിനിമ ചിത്രീകരണം കാണാനെത്തിയവരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ലാല്‍ ജോസ്ഇവരെന്താ ഇവിടെ?മോഹന്‍ലാലിന്റെ സിനിമ ചിത്രീകരണം കാണാനെത്തിയവരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ലാല്‍ ജോസ്

    എന്നാല്‍ സിനിമ യാഥാര്‍ത്ഥ്യമാവുമോ എന്നത് സംബന്ധിച്ച് ഇനിയും അനിശ്ചിതത്വം നില നില്‍ക്കുകയാണ്. ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ വെള്ളിത്തിരയില്‍ എത്തണമെങ്കില്‍ ഡോ മന്‍മോഹന്‍ സിങിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും അനുവാദം കൂടി വേണമെന്ന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ഉത്തരവ് പുറത്തിറക്കിയിരിക്കുയാണ്.

    മന്‍മോഹന്‍സിങ്

    മന്‍മോഹന്‍സിങ്

    ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു
    സാമ്പത്തിക ശാത്രജ്ഞനായ ഡോ.മന്‍മോഹന്‍സിങ്. 2004 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോള്‍ സിഖ് മതത്തില്‍ നിന്നും ആദ്യമായി പ്രധാനമന്ത്രി എന്ന സ്ഥാനത്തെത്തുന്നയാളായി മന്‍മോഹന്‍സിങ് മാറി.

    ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍

    ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍

    'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന പേരില്‍ സഞ്ജയ ബറു എന്ന എഴുത്തുകാരന്‍ മന്‍മോഹന്‍സിങ്ങിന്റെ ജീവിതകഥ പുസ്തകമായി തയ്യാറാക്കിയിരുന്നു. 2014 ല്‍ പുറത്തിറക്കിയ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നത്.

    സിനിമയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

    സിനിമയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

    ബോളിവുഡ് നടന്‍ അനുപം ഖേറാണ് മന്‍മോഹന്‍സിങ്ങിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. താരം മന്‍മോഹന്‍ സിങ്ങിന്റെ വേഷത്തിലെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിരുന്നു.

    സിനിമയ്ക്ക് തടസങ്ങള്‍ ഉണ്ട്

    സിനിമയ്ക്ക് തടസങ്ങള്‍ ഉണ്ട്

    സിനിമ വെള്ളിത്തിരയില്‍ എത്തണമെങ്കില്‍ ഇനിയും തടസങ്ങളുണ്ട്. മന്‍മോഹന്‍ സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലെ സിനിമയുടെ പ്രദർശനം നടത്തുകയുള്ളു.

    സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ്

    സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ്

    സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്‌ലജ് നിഹലാനിയാണ് ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദ്ദേശങ്ങള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ നിയമങ്ങളെക്കെ പാലിച്ചാല്‍ മാത്രമെ സിനിമയുടെ പ്രദര്‍ശനാനുമതി ലഭിക്കുകയുള്ളു.

    സിനിമ പാലിക്കാന്‍ മാനദണ്ഡങ്ങളുണ്ട്

    സിനിമ പാലിക്കാന്‍ മാനദണ്ഡങ്ങളുണ്ട്

    യഥാര്‍ത്ഥ ജീവിത കഥ സിനിമയാവുമ്പോള്‍ ചില കാര്യങ്ങളുണ്ട്. അവയെല്ലാം ഈ സിനിമയും പാലിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.

    English summary
    Pahlaj Nihalani: Makers of film on Manmohan Singh will need NOC from him and Sonia
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X