»   » ബോളിവുഡില്‍ തിളങ്ങിയ പാകിസ്താന്‍ താരങ്ങള്‍

ബോളിവുഡില്‍ തിളങ്ങിയ പാകിസ്താന്‍ താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

പല സംസ്ഥാനങ്ങളില്‍ നിന്നും പല രാജ്യങ്ങളില്‍ നിന്നും എത്തുന്ന കലാകാരന്മാരെ എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ലോകമാണ് ബോളിവുഡ്. നേപ്പാളില്‍ നിന്നും, അമേരിക്കയില്‍ നിന്നുമെല്ലാം ബോളിവുഡില്‍ മാറ്റുരയ്ക്കാന്‍ കലാകാരന്മാര്‍ പലകാലങ്ങളില്‍ വന്നുപോയിട്ടുണ്ട്. ഇങ്ങനെ ബോളിവുഡില്‍ എത്തിയവരുടെ കണക്കെടുത്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ എത്തിയിരിക്കുന്നത് പാകിസ്താനില്‍ നിന്നാണെന്ന് കാണാം. പാകിസ്താനി താരങ്ങളില്‍ മിക്കവരും ബോളിവുഡിലേയ്ക്ക് എപ്പോഴും ഒരു കണ്ണുവച്ചുകൊണ്ടിരിക്കുന്നവരാണ്.

അഭിനയശേഷിയ്‌ക്കെന്ന പോലെ ഗ്ലാമറിനും പ്രാധാനമ്യമുള്ള സ്ഥലമാണ് ബോളിവുഡ്. വലിയ കഥാപാത്രങ്ങളെ ലഭിച്ചില്ലെങ്കിലും ബോളിവുഡിലെ ഗ്ലാമര്‍ റോളുകളിലേയ്ക്കും ഐറ്റം നമ്പറുകളിലേയ്ക്കുമെല്ലാം എന്നും പാകിസ്ഥാനി നടിമാര്‍ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തായി ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിനെത്തുന്ന പാകിസ്താനി നടിമാരുടെ എണ്ണം കൂടിയിട്ടുണ്ട്. അതുപോലെ തന്നെ പാകിസ്താനില്‍ നിന്നെത്തി ബോളിവുഡില്‍ മികച്ച ചിത്രങ്ങള്‍ ചെയ്ത നടന്മാരുടെ എണ്ണവും കുറവല്ല. ഇതാ പാകിസ്താനില്‍ നിന്നും ബോളിവുഡില്‍ എത്തി പേരെടുത്ത ചില താരങ്ങള്‍.

ബോളിവുഡില്‍ തിളങ്ങിയ പാക് താരങ്ങള്‍

ബോളിവുഡില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള പാകിസ്താനി താരമാണ് സാറ. ഖജ്‌രാരേ, മര്‍ഡര്‍ 3 എന്നീ ചിത്രങ്ങളില്‍ സാറ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ബോളിവുഡില്‍ തിളങ്ങിയ പാക് താരങ്ങള്‍

പാകിസ്താനില്‍ നിന്നും ബോളിവുഡിലെത്തിയ മികച്ച നടന്മാരില്‍ ഒരാളാണ് അലി സഫര്‍. ചംശേ ബദ്ദൂര്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അലി സഫര്‍ അഭിനയിച്ചത്.

ബോളിവുഡില്‍ തിളങ്ങിയ പാക് താരങ്ങള്‍

പാകിസ്താനില്‍ നിന്നും ബോളിവുഡിലെത്തി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് വീണ മാലിക്ക്. ഇതുവരെ അര്‍ത്ഥവത്തായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം വീണയ്ക്ക് ലഭിച്ചിട്ടില്ലെങ്കിലും വിവാദങ്ങളിലൂടെ വീണ ഇന്ത്യയൊട്ടാകെ പ്രശസ്തയാണ്.

ബോളിവുഡില്‍ തിളങ്ങിയ പാക് താരങ്ങള്‍

പാകിസ്താനി നടിയായ മീരയെ സോണി റസ്ദാന്‍, മഹേഷ് ഭട്ട് എന്നിവര്‍ ചേര്‍ന്നാണ് നസര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അവതരിപ്പിച്ചത്. 2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അഷ്മിത് പട്ടേല്‍ ആയിരുന്നു മീരയുടെ നായകന്‍.

ബോളിവുഡില്‍ തിളങ്ങിയ പാക് താരങ്ങള്‍

1991ല്‍ പുറത്തിറങ്ങിയ ഹെന്ന എന്ന ചിത്രത്തിലൂടെ ആരും കൊതിയ്ക്കുന്ന തുടക്കമായിരുന്നു സേബയ്ക്ക് ബോളിവുഡില്‍ ലഭിച്ചത്. പിന്നീട് ജയ് വിക്രാന്ത്, സ്റ്റണ്‍മാന്‍ തുടങ്ങിയ ചിത്രങ്ങളും സേബ അഭിനയിച്ചു.

ബോളിവുഡില്‍ തിളങ്ങിയ പാക് താരങ്ങള്‍

പാകിസ്താനിലെ കറാച്ചിയില്‍ ജനിച്ച സോമി അലി അന്ധ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്. സല്‍മാന്‍ ഖാനുമായുള്ള പ്രണയബന്ധം സോമിയെ ഏറെ പ്രശസ്തയാക്കുകയും ചെയ്തു.

ബോളിവുഡില്‍ തിളങ്ങിയ പാക് താരങ്ങള്‍

പാകിസ്താനില്‍ നിന്നുമെത്തി ബോളിവുഡില്‍ തിളങ്ങിയ മികച്ച സ്വഭാവനടനാണ് ജാവേദ്. ഛക് ദേ ഇന്ത്യ എന്ന ചിത്രത്തില്‍ ഇദ്ദേഹം നടത്തിയ കമന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോളിവുഡില്‍ തിളങ്ങിയ പാക് താരങ്ങള്‍

പാകിസ്താനില്‍ നിന്നും ഏറ്റവും അവസാനമായി ബോളിവുഡില്‍ എത്തിയിരിക്കുന്ന താരമാണ് മീഷ. ഭാഗ് മില്‍ഖ ഭാഗ് എന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ അക്തറിനൊപ്പമാണ് മീഷ എത്തിയിരിക്കുന്നത്. ഹോളിവുഡിലാണ് മീഷ ആദ്യം അഭിനയിച്ചത്.

ബോളിവുഡില്‍ തിളങ്ങിയ പാക് താരങ്ങള്‍

പ്രമുഖ ഗായികയും നടിയുമായ സല്‍മ ആഗെയുടെ മകളായ സാഷെ ബോളിവുഡില്‍ ഒരു മികച്ച ചിത്രത്തിനായി കാത്തിരിക്കുകയാണ്. നിക്കാഹ് എന്ന ആദ്യ ചിത്രത്തിന് ശേഷം ബോളിവുഡില്‍ ചര്‍ച്ചയായി മാറിയ നടിയായിരുന്നു സല്‍മ.

ബോളിവുഡില്‍ തിളങ്ങിയ പാക് താരങ്ങള്‍

മാഡം എക്‌സ്, ഗൗന്‍ഘട്, ബട്വാര എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പാകിസ്താന്‍ സ്വദേശി മൊഹ്‌സിന്‍ ഖാന് മികച്ച താരമെന്ന പേരുകിട്ടിയത് സാതി എന്ന ചിത്രത്തിലൂടെയാണ്.

English summary
Bollywood has always given good opportunities to Pakistani actors. Here is a list of ten such Pakistani actors who have done good in Bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam