»   » പ്രതാപകാലത്ത് അഹങ്കരിച്ചു നടക്കുന്ന നടിമാര്‍ സൂക്ഷിച്ചോ!മുംബൈയില്‍ നിന്നുള്ള നടിയുടെ ദുരവസ്ഥ അറിയണോ?

പ്രതാപകാലത്ത് അഹങ്കരിച്ചു നടക്കുന്ന നടിമാര്‍ സൂക്ഷിച്ചോ!മുംബൈയില്‍ നിന്നുള്ള നടിയുടെ ദുരവസ്ഥ അറിയണോ?

Posted By:
Subscribe to Filmibeat Malayalam

യൗവ്വന കാലത്തില്‍ പ്രതാപമുള്ളവരായി ജീവിക്കുകയും വാര്‍ദ്ധക്യത്തില്‍ അവയെല്ലാം കാറ്റില്‍ പറന്നു പോയ അവസ്ഥയുമാണ് പല നടി നടന്മാര്‍ക്കും. ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്ന പലതാരങ്ങളും അവസാന കാലത്ത് ദുരിതമനുഭവിച്ച് മരണത്തിന് കീഴടങ്ങിയ വാര്‍ത്തകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ മുംബൈയില്‍ നിന്നും ഒരു പ്രമുഖ നടി മകന്റെ കരുണ്യത്തിന് വേണ്ടി കരയുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

വിവാഹത്തിന് മുമ്പ് കുട്ടികള്‍ ഉണ്ടാവുന്നതിന് കുഴപ്പമില്ല!താരപുത്രിയുടെ വിവാഹ സങ്കല്‍പ്പം ഞെട്ടിക്കും

ബോളിവുഡിലെ മുന്‍കാല നടിയായിരുന്ന ഗീതാ കപൂറാണ് ഇപ്പോള്‍ ദുരിതമനുഭവിച്ച് ആശുപത്രിയില്‍ കിടക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ ഉപേക്ഷിച്ച് മകന്‍ കടന്നു കളയുകയായിരുന്നു.

ബാഹുബലിയെ തോല്‍പ്പിക്കാനൊരുങ്ങി ഭല്ലാലദേവന്‍ നായകനാവുന്നു! നായിക തെന്നിന്ത്യയുടെ താരസുന്ദരിയും!!!

ഗീതാ കപൂര്‍

ബോളിവുഡിലെ ആദ്യകാല നായികയാണ് ഗീതാ കപൂര്‍. കമല്‍ അംരോഹി സംവിധാനം ചെയ്ത് രാജ് കുമാര്‍ നായകനായി അഭിനയിച്ച സിനിമയാണ് 'പക്കീസ' ഈ സിനിമയിലുടെയാണ് ഗീതാ കപൂര്‍ ശ്രദ്ധ നേടിയത്. പിന്നീട് പല സിനിമകളിലുടെയും ശ്രദ്ധിക്കപ്പെടുന്ന നടിയായി വളരുകയായിരുന്നു.

അസുഖ ബാധിതയായി നടി ആശുപത്രിയില്‍

കടുത്ത രക്തസമ്മര്‍ദ്ദത്തിനെ തുടര്‍ന്നാണ് ഗീതയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 21 നാണ് മകന്‍ രാജ അമ്മയെ ആശുപത്രിയില്‍ എത്തിച്ചത്.

അമ്മയെ കൂട്ടാന്‍ ആരുമില്ല

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഗീതയെ മകന്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു മാസത്തെ ആശുപത്രിയിലെ ചികിത്സക്ക് ശേഷം അസുഖം ഭേദമായ നടിയെ കൂട്ടിക്കൊണ്ടു പോവാന്‍ എത്തിയ മകന്‍ ബില്ല് അടച്ചിട്ട് വരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.

മക്കള്‍ക്കും വേണ്ട

ആശുപത്രിയില്‍ നിന്നും അധികൃതര്‍ ഗീതയുടെ മകന്‍ രാജയെയും മകള്‍ പൂജയെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇരുവരും സഹകരിക്കാന്‍ തയ്യാറായില്ല. ഒന്നര ലക്ഷം രൂപയാണ് ഗീതയുടെ ചികിത്സക്ക് ചിലവായിരുന്നത്. ഇതോടെ ഗീത ആരുമില്ലാതെ ഒറ്റപ്പെടുകയായിരുന്നു.

ചികിത്സയുടെ ചെലവ് ഏറ്റെടുത്ത് സിനിമ പ്രവര്‍ത്തകര്‍

ഗീതയുടെ ചികിത്സക്കാവശ്യമായ ചിലവ് ഏറ്റെടുക്കാന്‍ മക്കള്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ചലച്ചിത്ര നിര്‍മ്മാതാക്കാളായ രമേശ് തൗരാനിയും അശേക് പണ്ഡിറ്റും ചികിത്സയുടെ ചിലവുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആശുപത്രിയിലെ ദുരിത ജീവിതം

വൃദ്ധ സദനത്തില്‍ പോവാന്‍ മടി കാണിച്ചതോടെ മകന്‍ ഗീതയെ നിരന്തരം ഉപദ്രിക്കാറുണ്ടായിരുന്നു. ഇരുട്ടും വെളിച്ചവുമില്ലാത്ത മുറിയില്‍ പൂട്ടിയിട്ടും ഭക്ഷണം ദിവസങ്ങള്‍ കൂടുമ്പോള്‍ നല്‍കിയുമായിരുന്നു മകന്റെ ക്രൂരത.

പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

അമ്മയെ ക്രൂരമായി ഉപദ്രവിച്ച് കടന്നു കളഞ്ഞ മക്കള്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസിപ്പോള്‍. മകന്‍ രാജ താമസിച്ചിരുന്ന്ന ഫഌറ്റില്‍ നിന്നും മുങ്ങിയിരിക്കുകയാണ്.

English summary
Pakeezah actor Geeta Kapoor abandoned by children, she claims son would torture her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam