»   »  ധോണി ചിത്രം പാകിസ്ഥാന്‍ പ്രദര്‍ശിപ്പിക്കില്ല!

ധോണി ചിത്രം പാകിസ്ഥാന്‍ പ്രദര്‍ശിപ്പിക്കില്ല!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതകഥ പ്രമേയമാവുന്ന എംഎസ്‌ധോണി: ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിനു പാകിസ്ഥാനില്‍ വിലക്ക്. പാക്കിസ്ഥാനിലെ പ്രമുഖ സിനിമാവിതരണ കമ്പനിയായ ഐഎംജിസി ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉറി ആക്രമണമുള്‍പ്പെടെ രണ്ടു രാജ്യങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നും കമ്പനി പറയുന്നു. പാക് നടനും ഗായകനുമായ ഫവദ് ഖാന്‍, നടി മഹിറ ഖാന്‍ എന്നിവരോട് 48 മണിക്കൂറിനകം ഇന്ത്യ വിടാന്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ സേന ആവശ്യപ്പെട്ടത് വളരെ ചര്‍ച്ചയായിരുന്നു.

Read more: ശ്രീനിവാസന്റെ അടുത്ത ചിത്രം അയാള്‍ ശശി!

pakistan-all-set-t

ഫവാദ് ഖാന്‍ നേരത്തെ ഇന്ത്യ വിട്ടിരുന്നു. പക്ഷേ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണ് പാകിസ്ഥാനിലേക്കു തിരിക്കുന്നതെന്നും കരണ്‍ ജോഹര്‍ ചിത്രം യെ ദില്‍ ഹ മുഷ്ക്കിലിന്റെ പ്രമോഷനെത്തുമെന്നും  താരം അറിയിച്ചിരുന്നു. ചിത്രത്തില്‍ ഫവദ് ഖാന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ധോണി ചിത്രം മാത്രമല്ല സപ്തംബറില്‍ റിലീസ് ചെയ്യുന്ന മറ്റു ചില ചിത്രങ്ങളും പാകിസ്ഥാനില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നു അറിയിച്ചതായാണ് വിവരം. പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ഭീകരാക്രമണം നടത്തിയതോടെ സാഹചര്യങ്ങള്‍ ഇനിയും വഷളാവാണ് സാധ്യത.

സുഷാന് സിങ് രജപുത്ത്ആണ് ചിത്രത്തില്‍ ധോണിയായി അഭിനയിച്ചിരിക്കുന്നത്. ചിത്രം സപ്തംബര്‍ 30 നു തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമായിരുന്നു.

എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറിയുടെ ട്രെയിലര്‍ ലോഞ്ചിന്റെ ഫോട്ടോസിനായി..

English summary
A tabloid reports that 'IMGC Global Entertainment' a Pakistan-based distribution company was supposed to release the film in Pakistan, but its chairman was quoted saying, "Amid current tension between the two countries, we have decided not to release the film."

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam