»   » ഷാരൂഖിനൊട് മത്സരിച്ച് തോറ്റവര്‍

ഷാരൂഖിനൊട് മത്സരിച്ച് തോറ്റവര്‍

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ എക്‌സ്പ്രസിന്റെ അതിശയപ്പെടുത്തുന്ന വിജയത്തിലൂടെ ഷാരൂഖ് ഖാന്‍ മാജിക് വീണ്ടും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ബോളിവുഡിന്റെ ബാദ്ഷ തന്നെയാണ് താനെന്ന് ഷാരൂഖ് വീണ്ടും തെളിയിച്ചു. ഈ ചിത്രത്തിനൊപ്പം റിലീസ് ചെയ്ത ചെറുതും വലുതുമായ ചിത്രങ്ങള്‍ക്കെല്ലാം ചെന്നൈ എക്‌സ്പ്രസിന്റെ പ്രകടനംമൂലം ചെറിയ തോതിലെങ്കിലും ക്ഷതമേല്‍ക്കേണ്ടിവന്നിട്ടുണ്ട്. റംസാന്‍ സീസണില്‍ പുറത്തിറങ്ങിയ അന്യഭാഷാ ചിത്രങ്ങള്‍ക്കുപോലുമുണ്ടായി ഈ ദുര്‍വിധി. ചെന്നൈ എക്‌സ്പ്രസ് കൊടുങ്കാറ്റില്‍ പലര്‍ക്കും കാലിടറി. എക്‌സ്പ്രസാണെങ്കില്‍ 200 കോടി കളക്ഷന്‍ തികയ്ക്കുകകയും ചെയ്തു.

മുമ്പുമുണ്ടായിട്ടുണ്ട് ഷാരൂഖ് ചിത്രങ്ങള്‍ക്കൊപ്പം റിലീസ് ചെയ്ത പല ബോളിവുഡ് ചിത്രങ്ങള്‍ക്കും ഇത്തരത്തിലുള്ള ദയനീയമാ അവസ്ഥകള്‍. സഞ്ജയ് ലീല ബന്‍സാലി, സാജിത് നാദിയവാല തുടങ്ങിയ സംവിധായകരോട് ചോദിച്ചാല്‍ ഷാരൂഖ് ചിത്രങ്ങളുടെ റിലീസിനൊപ്പം മറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാതിരിക്കുകയാണ് നല്ലതെന്ന് അവര്‍ പറയാതിരിക്കില്ല.

ഷാരൂഖിനെപ്പോലെ സ്വന്തം ചിത്രം എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് അറിയാവുന്ന താരങ്ങള്‍ ബോളിവുഡില്‍ നന്നേ കുറവാണ്. ജനത്തിന്റെ പള്‍സറിയാനുള്ള കഴിവ് ഷാരൂഖിനുണ്ട്. മികച്ചൊരു കലാസൃഷ്ടിയെന്ന വിശേഷണം യോജിക്കാത്ത ചിത്രമാണ് ചെന്നൈ എക്‌സ്പ്രസ്. എന്നിട്ടും ഈ ചിത്രം ഇത്രവലിയ വിജയം കൈവരിച്ചിരിക്കുന്നത് ഷാരൂഖിന്റെ പ്രമൊഷണല്‍ സൂത്രങ്ങള്‍ കൊണ്ടുതന്നെയാണെന്നകാര്യത്തില്‍ മറുവാക്കിനിടയില്ല. ഇത്തവണ ഷാരൂഖിനൊപ്പം ചിത്രം റിലീസ് ചെയ്ത് പണികിട്ടിയിരിക്കുന്നത് ഏക്ത കപൂറിനാണ്. വണ്‍സ് അപ്പോള്‍ എ ടൈം ഇന്‍ മുംബൈ ദൊബാര എന്ന ചിത്രത്തിന് പ്രത്യേകിച്ച് ഒരു തരംഗവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല, കളക്ഷനിലും വളരെ പിന്നിലാണ്.

മുന്‍കാലങ്ങളില്‍ ഷാരൂഖ് ചിത്രങ്ങള്‍ക്കൊപ്പം പുറത്തിറങ്ങുകയും ഷാരൂഖിന്റെ താരപ്രഭയില്‍ മങ്ങിപ്പോവുകയും ചെയ്ത ചില ചിത്രങ്ങള്‍ ഇതാ.

ഷാരൂഖിനൊട് മത്സരിച്ച് തോറ്റവര്‍


1998ല്‍ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താഹേ എന്ന ഷാരൂഖ് ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ഷാരൂഖിനൊപ്പം റാണി മുഖര്‍ജി, കാജോള്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. കുച്ച് കുച്ച് ഹോത്താ ഹേയ്‌ക്കൊപ്പം റിലീസ് ചെയ്ത ചിത്രമായിരുന്നു ബഡേ മിയാന്‍ ചോട്ടേ മിയാന്‍. പക്ഷേ ഈ ചിത്രത്തിന് ഷാരൂഖ് പ്രഭയില്‍ തളരാനായിരുന്നു വിധി. അമിതാഭ് ബച്ചന്‍, ഗോവിന്ദ എന്നിവരുടെ സാന്നിധ്യമുണ്ടായിട്ടുപോലും ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഷാരൂഖ് ചിത്രത്തിനോട് മത്സരിച്ച് ജയിക്കാനായില്ല.

ഷാരൂഖിനൊട് മത്സരിച്ച് തോറ്റവര്‍

2000ത്തിലാണ് ഈ രണ്ട് ചിത്രങ്ങളുമെത്തിയത്. മിഷന്‍ കാശ്മീരുമായി എത്തിയ ഹൃത്തിക്ക് റോഷനെ സംബന്ധിച്ച് ഷാരൂഖ് ഖാന്റെ മൊഹബ്ബത്തേന്‍ ഒരു അഗ്നപരീക്ഷ തന്നെയായിരുന്നു. ആദിത്യ ചോപ്ര-ഷാരൂഖ് ഖാന്‍ മാജിക്കില്‍ മിഷന്‍ കാശ്മീര്‍ ഇല്ലാതായി എന്നുപറയുന്നതാകും ശരി. ഇതിനൊപ്പം മോശം തിരക്കഥകൂടിയായതോടെ മിഷന്‍ കാശ്മീരിന്റെ കാര്യം എടുക്കാനും തൊടാനുമില്ലെന്ന അവസ്ഥയിലായി. ഷാരൂഖിനൊപ്പം ബിഗ് ബി, ഐശ്വര്യ റായ് എന്നിവരുടെ സാന്നിധ്യവും മൊഹബ്ബത്തേന് ഗുണം ചെയ്തു.

ഷാരൂഖിനൊട് മത്സരിച്ച് തോറ്റവര്‍

2006ലെ ദീപാവലിച്ചിത്രങ്ങളായിരുന്നു ഇവ രണ്ടും. ഡോണുമായി ഷാരൂഖ് എത്തിയപ്പോള്‍ ജാനേ മന്നിന് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, പ്രീതി സിന്റ് എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ ഡോണിനടുത്തെത്താന്‍ ജാനേ മനിന് കഴിഞ്ഞില്ല.

ഷാരൂഖിനൊട് മത്സരിച്ച് തോറ്റവര്‍

2007ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഈ ചിത്രം സൂപ്പര്‍ഹിറ്റായി മാറുകായായിരുന്നു. ഇതിനൊപ്പം റിലീസ് ചെയ്ത സാവരിയയ്ക്ക് ഷാരൂഖിന്റെ സാന്നിധ്യം കൊണ്ടുതന്നെ ബോക്‌സ് ഓഫീസില്‍ വലിയ വിലയാണ് നല്‍കേണ്ടിവന്നത്. ഷാരൂഖിന്റെ വ്യത്യസ്തമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ തന്നെയാണ് ഓം ശാന്തി ഓമിനെയും സൂപ്പര്‍ഹിറ്റാക്കി മാറ്റിയത്.

ഷാരൂഖിനൊട് മത്സരിച്ച് തോറ്റവര്‍

2012ലാണ് ഈ രണ്ട് ചിത്രങ്ങളും പുറത്തിറങ്ങിയത്. യശ് രാജ് ഫിലിംസ് ഒരുക്കിയ ഈ ഷാരൂഖ് ചിത്രത്തിന് മുന്നില്‍ അജയ് ദേവ്ഗണിന്റെ ബാനര്‍ കൊണ്ടുവന്ന സണ്‍ ഓഫ് സര്‍ദാറിന് വേണ്ടത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.

English summary
It is never a wise decision to release your film alongside an SRK flick

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam