»   »  ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച സിനിമ മൈ നെയിം ഈസ് ഖാന്‍ പറഞ്ഞത് ആരാണെന്നോ?

ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച സിനിമ മൈ നെയിം ഈസ് ഖാന്‍ പറഞ്ഞത് ആരാണെന്നോ?

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖ് നായകനായി കരണ്‍ ജോഹാര്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന് വിഖ്യാത എഴുത്തുകാരന്‍ പൗലോ കൗയ്‌ലോയുടെ പ്രശംസ.

ഈ വര്‍ഷം താന്‍ കണ്ട ഏറ്റവും മികച്ച സിനിമ മൈ നെയിം ഈസ് ഖാന്‍ ആണ് എന്നാണ് കൗയ്‌ലോ ട്വിറ്ററില്‍ കുറിച്ചത്. കൂടാതെ സംവിധായകന്‍ കരണ്‍ ജോഹാറിനെയും പ്രധാന കഥാപാത്രം അവതിരിപ്പിച്ച ഷാരൂഖ് ഖാനെയും പൗലോ കൗയ്‌ലോ ട്വിറ്റിറിലൂടെ അഭിനന്ദിച്ചിട്ടുണ്ട്.ട്വീറ്റിന് നന്ദി പറഞ്ഞ് കരണ്‍ ജോഹാര്‍ റീ ട്വീറ്റ് ചെയ്തു. ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്നും കരണ്‍ ജോഹാര്‍ ട്വിറ്ററില്‍ കുറിച്ചു.

09-1439144835-1.jpg -Properti

പൗലോ കൗയ്‌ലോ കരണ്‍ ജോഹാറിന് മറുപടിയും നല്‍കി. താങ്കളുടെ കൂടുതല്‍ സിനിമകള്‍ കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ആറ് വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഇത് കാണാന്‍ എന്നാണ് പൗലോ കൊയ്‌ലോ കുറിച്ചത്.


ഇതിനു മറുപടി നല്‍കിയത് ഷാരൂഖ് ഖാനാണ്. താങ്കളുടെ മേല്‍വിലാസം അയച്ച് തരുവെന്നും എല്ലാ ഇന്ത്യന്‍ സിനിമകളും എത്തിച്ചു തരാം എന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു. കൂടാതെ താങ്കളുടെ പുസ്തകങ്ങള്‍ വായിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് തങ്ങളെന്നും ഷാരൂഖ് ട്വീറ്റില്‍ കുറിച്ചു.

English summary
Author Paul Coelho, who has written several books such as The Alchemist, Brida and Eleven Minutes has said that Shah Rukh Khan's 2010 film My Name is Khan is the best film that he has watched this year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam