»   » വസ്ത്രധാരണം ശരിയല്ല, ഇംഗ്ലീഷറിയില്ല.. താന്‍ അപമാനിക്കപ്പെട്ട നിമിഷങ്ങളെ കുറിച്ച് പ്രശസ്ത നടി

വസ്ത്രധാരണം ശരിയല്ല, ഇംഗ്ലീഷറിയില്ല.. താന്‍ അപമാനിക്കപ്പെട്ട നിമിഷങ്ങളെ കുറിച്ച് പ്രശസ്ത നടി

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടിമാര്‍ എന്നു കേള്‍ക്കുമ്പോള്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങുന്നവരെയാണ് പെട്ടെന്നോര്‍മ്മ വരിക. ഇന്ന് ശ്രദ്ധേയായ പല നടിമാരും സിനിമാ കുടുംബത്തില്‍ നിന്നെത്തിയവരാണ്. ചുരുക്കം ചിലര്‍മാത്രമാണ് സാധാരണകുടുംബങ്ങളില്‍ നിന്നെത്തി സ്വപ്രയക്തം കൊണ്ട് ബോളിവുഡില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചവര്‍.

അക്കൂട്ടത്തില്‍പ്പെടുത്താവുന്ന നടിയാണ് രണ്ടു തവണ ദേശീയ അവാര്‍ഡു നേടിയ കങ്കണ റണാവത് ബോളിവുഡിലെത്തിയപ്പോള്‍ തനിക്കുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടി.

ബോളിവുഡിലെ ആദ്യകാല അനുഭവം

ഹിമാചല്‍ പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നെത്തിയതന്നെ ചിലര്‍ ഒരു നാട്ടിന്‍ പുറത്തുകാരിയായിട്ടായിരുന്നു ആദ്യമൊക്കെ പരിഗണിച്ചിരുന്നത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നതുകൊണ്ടും തന്റെ വസ്ത്രധാരണം സാധാരണ രീതിയിലാണെന്ന കാരണവും കൊണ്ട്് ഒരു പാട് പേര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നതായി കങ്കണ പറയുന്നു.

കളിയാക്കലില്‍ തളര്‍ന്നില്ല

എന്നാല്‍ ഇത്തരം കളിയാക്കലുകള്‍ക്കു മുന്നില്‍ താന്‍ തളര്‍ന്നില്ലെന്നുമാത്രമല്ല ബോളിവുഡിലെ തന്റെ ജൈത്രയാത്രയ്ക്കു ഇതൊന്നും തടസ്സമായിരുന്നില്ലെന്നും നടി പറയുന്നു.

ഇന്ന് തന്റെ സിനിംകള്‍ കണ്ടാണ് ആളുകള്‍ വിലയിരുത്തുന്നത്

അന്നു കളിയാക്കിയ ആളുകള്‍ക്കൊന്നും ഇന്ന് അതേ കുറിച്ചൊന്നും സംസാരിക്കാറില്ലെന്നും പ്രേക്ഷകര്‍ തന്റെ ചിത്രങ്ങള്‍ കണ്ടാണ് തന്നെ വിലയിരുത്തുന്നതെന്നും കങ്കണ വ്യക്തമാക്കുന്നു

സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കണം

സ്ത്രീകള്‍ സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് കങ്കണ പറയുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനുളള സ്വാതന്ത്യം എല്ലാവര്‍ക്കുമുണ്ട്. ആവശ്യമുളള വിമര്‍ശനങ്ങള്‍ക്കു മാത്രമേ ചെവി കൊടുക്കാവൂ എന്നും നടി പറയുന്നു .ക്വീന്‍ അടക്കമുള്ള ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് കങ്കണ കാഴ്ച്ചവച്ചത്

കങ്കണയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Kangana Ranaut revealed that people tried to shame her for not knowing English & also mocked her for her dressing sense. Kangana hails from a small town in Himachal Pradesh & found it hard in B-town.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam