»   » ഭീകരം തന്നെ; ഫാന്റം ട്രെയിലര്‍ കാണാം

ഭീകരം തന്നെ; ഫാന്റം ട്രെയിലര്‍ കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam


സൂപ്പര്‍ഹിറ്റ് ചിത്രമായ ബജ്രംഗി ഭായിജാന് ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഫാന്റത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സെയ്ഫ് അലിഖാനും കത്രീന കൈഫുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

ആഗോളതീവ്രവാദവും മുബൈ ഭീകരാക്രമണവുമാണ് ചിത്രത്തിന്റെ പ്രമേയം. അക്ഷയ് കുമാര്‍-നീരജ് പാണ്ഡെ ചിത്രമായ ബേബിയോട് സാദൃശ്യം പുലര്‍ത്തുന്ന പ്രമേയമാണ് ഫാന്റം എന്ന ചിത്രത്തിലേതും.

ചിത്രത്തിന്റെ ട്രെയിലര്‍ യുദ്ധവും ആക്ഷനും കൂടി കലര്‍ന്ന ഒരു മസാല ത്രില്ലറാണ്. ഡാനിയല്‍ എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അലിഖാന്‍ അവതരിപ്പിക്കുന്നത്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ബജ്രംഗി ഭായ്ജാന്‍ തിയറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. കരീന കപൂറും സല്‍മാന്‍ ഖനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
The trailer has all the markers of a masala thriller, full of jingoism, action and noise.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam