»   » അമിതാഭ് ചിത്രം പിങ്കിന്റെ മൂന്നു ദിവസത്തെ കളക്ഷന്‍ 20 കോടി !!

അമിതാഭ് ചിത്രം പിങ്കിന്റെ മൂന്നു ദിവസത്തെ കളക്ഷന്‍ 20 കോടി !!

By: Pratheeksha
Subscribe to Filmibeat Malayalam

അമിതാഭ് ബച്ചന്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രം റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുള്ളില്‍ വാരിക്കൂട്ടിയത് കോടികള്‍. പൊതുവേ മെഗാ താരങ്ങളായ ഖാന്‍ ത്രയങ്ങളുടെ ചിത്രങ്ങളാണ് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നത്.

പിങ്ക് രണ്ടു ദിവസം കൊണ്ടു നേടിയത് 20 കോടിയാണ്. പിങ്ക് ബോക്‌സ് ഓഫീസില്‍ മുന്നേറാന്‍ കാരണമിതാണ് ..

പിങ്ക്

അനിരുദ്ധ് റോയ് ചൗധരി സംവിധാനം ചെയ്ത ക്രൈം ത്രില്ലറായ പിങ്കില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നത് അമിതാഭ് ബച്ചനാണ്. ബൈ പോളാര്‍ മാനസികാവസ്ഥയുളള അഭിഭാഷകന്റെ റോളാണ് ചിത്രത്തില്‍ അമിതാഭിന്.

ചിത്രത്തിന്റെ പ്രമേയം

ദില്ലിയില്‍ തൊഴിലെടുത്തു ജീവിക്കുന്ന മൂന്നു വനിതകളുടെ ദൈനം ദിനജീവിതാവസ്ഥകളും അവര്‍ ചെന്നുപെടുന്ന കുരുക്കുകളുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം

റീലീസായി ആദ്യ ദിവസം

ചിത്രം റിലീസായി ആദ്യ ദിവസം തന്നെ നേടിയത് നാലു കോടിയാണ് .രണ്ടാം ദിവസം എട്ടു കോടിയും നേടി. മൂന്നു ദിവസം കൊണ്ടാണ് ചിത്രത്തിന് 20 കോടി നേടാനായത്.

തപ്‌സി പന്നു

അമിതാഭിനെ കൂടാതെ തപ്‌സി പന്നു, കീര്‍ത്തി കുല്‍ഹരി, ആന്‍ഡ്രിയ, അംഗദ് ബേദി, പീയൂഷ് മിശ്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജയബച്ചനും ചിത്രത്തില്‍ ചെറിയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അമിതാഭിന്റെ അഭിനയം

അമിതാഭ് ബച്ചന്റെ അഭിനയമാണ് ചിത്രത്തിന്റെ വിജയത്തിനു കാരണമെന്നാണ് വിലയിരുത്തുന്നത്. പ്രേക്ഷകരെ കൂടാതെ വിമര്‍ശകരും പിങ്കിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നല്ല അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.

English summary
amitabh bachchan, Taapsee Pannu-starrer Pink had an average star cast but it picked up immensely on its second day.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam