»   » നഗ്നത ലജ്ജിക്കാനുള്ളതല്ല,അശ്ലീലവുമല്ല! കാമസൂത്ര നായിക പ്ലേബോയ് മാഗസിന് മുഖച്ചിത്രം കൊടുത്തത് ഇങ്ങനെ!

നഗ്നത ലജ്ജിക്കാനുള്ളതല്ല,അശ്ലീലവുമല്ല! കാമസൂത്ര നായിക പ്ലേബോയ് മാഗസിന് മുഖച്ചിത്രം കൊടുത്തത് ഇങ്ങനെ!

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ഹോട്ട് സുന്ദരിമാരില്‍ പ്രധാനിയാണ് ഷെര്‍ലിന്‍ ചോപ്ര. മോഡലിങ്ങ് അഭിനയം എന്നിവയില്‍ കഴിവ് തെളിയിച്ച ഷെര്‍ലിന്‍ ഐറ്റം ഡാന്‍സിലൂടെ നിരവധി ആരാധകരെയാണ് നേടിയിരുന്നത്. അതിനിടെ നടി മറ്റൊരു ചരിത്രത്തിലേക്ക് കൂടി വഴി മാറിയിരുന്നു. പ്ലേബോയ് മാഗസിനില്‍ കവര്‍ ഗേളാവുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന പട്ടമാണ് ഷെര്‍ലിന്‍ 2013 ല്‍ സ്വന്തമാക്കിയിരിക്കുന്നത്.

ജയസൂര്യയുടെ മിമിക്രിയക്ക് കിട്ടിയ ആദ്യ പ്രതിഫലം 35 രൂപ! അത് കൊടുത്തത് ആരാണെന്ന് അറിയാമോ?

നഗ്നത ലജ്ജിക്കാനുള്ളതല്ല,അശ്ലീലവുമല്ല! കാമസൂത്ര നായിക പ്ലേബോയ് മാഗസിന് മുഖച്ചിത്രം കൊടുത്തത് ഇങ്ങനെ!

അമേരിക്കയില്‍ നിന്നും പ്രസിദ്ധികരിക്കുന്ന പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ലൈഫ് സ്റ്റൈയില്‍ മാഗസിനാണ് പ്ലേബോയ്. 1953 ല്‍ ആരംഭിച്ച മാസികയ്ക്ക് വന്‍ പ്രചാരമായിരുന്നു കിട്ടിയിരുന്നത്. തനിക്ക് കിട്ടിയ വലിയ ആ അവസരത്തെ കുറിച്ച് ഷെര്‍ലിന്‍ വളരെ രസകരമായ രീതിയില്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ്.

ഷെര്‍ലിന്‍ ചോപ്രയുടെ കരിയര്‍

മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച ഷെര്‍ലിന്‍ ചോപ്ര ആദ്യമായി തെലുങ്ക് സിനിമയിലായിരുന്നു അഭിനയിച്ചിരുന്നത്. പിന്നീട് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ പല ഭാഷകളിലായി ഒരുപാട് സിനിമയില്‍ അഭിനയിച്ചിരുന്നു.

പ്ലേബോയിലെ കവര്‍ ഗേള്‍


ഇന്ത്യന്‍ സുന്ദരിമാരില്‍ ആദ്യമായി പ്ലേബോയ് എന്ന മാഗസിന്റെ കവര്‍ ഗേളാവാന്‍ അവസരം കിട്ടിയത് ഷെര്‍ലിനായിരുന്നു. 2013 ലായിരുന്നു ഷെര്‍ലിന്‍ പ്ലേബോയ്ക്ക് വേണ്ടി മോഡലായത്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യക്ക് കൊടുത്ത അഭിമുഖത്തിലാണ് പ്ലേബോയ്ക്ക് വേണ്ടി മോഡലായപ്പോഴുള്ള അനുഭവം നടി പറഞ്ഞത്.

അശ്ലീലമായിരുന്നില്ല

തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ആ സമയത്ത് ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ടായിരുന്നു. എന്നാല്‍ അവയൊന്നും അശ്ലീലമായിരുന്നില്ല. ഒരു പക്ഷെ അങ്ങനെ ആവണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാവുമെന്നും ഷെര്‍ലിന്‍ പറയുന്നു.

നഗ്നയാവുന്നതിന് മടി തോന്നിയിട്ടില്ല

നഗ്നതയായി പോസ് ചെയ്യുന്നതിന് ഒരു മടിയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷെര്‍ലിന്‍. നഗ്നയാവുന്നതിന് എന്തിനാണ് ടെന്‍ഷന്‍ അടിക്കുന്നത്. അതില്‍ ലജ്ജിക്കേണ്ടതായി ഒന്നുമില്ലെന്നും നമ്മളൊക്കെ ജനിക്കുമ്പോള്‍ അങ്ങനെ ആയിരുന്നില്ലേ എന്നും നടി ചോദിക്കുന്നു. എന്നാല്‍ സമൂഹമാണ് നമ്മളെ അത്തരമൊരു ബോധത്തിലേക്ക് എത്തിക്കുന്നതെന്നും ഷെര്‍ലിന്‍ സൂചിപ്പിക്കുന്നു.

എല്ലാവര്‍ക്കും ഇഷ്ടമായി


തനിക്ക് പിന്തുണയുമായി കുടുംബം മുഴുവനും കൂടെയുണ്ട്. മാത്രമല്ല മഗസിന് വേണ്ടി താന്‍ പോസ് ചെയ്തത് വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമായി എന്നും ഷെര്‍ലിന്‍ പറയുന്നു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് വലിയൊരു അവസരം തന്നെ തേടിയെത്തിയതെന്നും ഷെര്‍ലിന്‍ വ്യക്തമാക്കുന്നു.

ഏറ്റവും ആസ്വദിക്കാനായ അവധിക്കാലം


ഒരുമിച്ച് മനസിന് ഇഷ്ടപ്പെട്ട കാര്യവും ഇത്തിരി സാഹസികവും ചേര്‍ന്ന കാര്യങ്ങള്‍ ചെയ്യാനായിരുന്നു തനിക്ക് ഇഷ്ടം. അതിനാല്‍ പ്ലേബോയ് മാഗസിനിലേക്ക് കത്തെഴുതുന്നത്. അവിടുന്ന് അനുകൂല മറുപടി വന്നതിനാല്‍ തനിക്ക് ഏറ്റവും ആസ്വദിക്കാനായ അവധിക്കാലം അതായിരുന്നെന്നും ഷെര്‍ലിന്‍ പറയുന്നു.

നല്ല സിനിമകളുടെ ഭാഗമാവണം

നല്ല സിനിമകളുടെ ഭാഗമായി പുരസ്‌കാരത്തിന് പറ്റിയ കഥാപാത്രങ്ങള്‍ ചെയ്യണമെന്നതാണ് ഷെര്‍ലിന്റെ വലിയ ആഗ്രഹം. എന്നിട്ട് തനിക്ക് ദേശീയ പുരസ്‌കാരം നേടണമെന്നുമാണ് ഷെര്‍ലിന്‍ പറയുന്നത്.

ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിക്കുകയില്ല

തനിക്ക് നല്ല കഥാപാത്രങ്ങളില്‍ അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍ കിട്ടിയാല്‍ അത് ഉപേക്ഷിക്കുകയില്ലെന്നാണ് ഷെര്‍ലിന്‍ പറയുന്നത്. ഗ്ലാമര്‍ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും അതിനൊപ്പം കരിയര്‍ മെച്ചപ്പെടുത്താനുള്ള പരിപാടികള്‍ നോക്കുകയാണെന്നും ഷെര്‍ലിന്‍ പറയുന്നു.

English summary
Playboy cover was good. Sherlyn Chopra shared her experience.
Please Wait while comments are loading...

Malayalam Photos

Go to : More Photos