For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന്‍ ഖാനുമായി വഴക്കാണ്; പക്ഷേ അദ്ദേഹത്തിന്റെ സഹോദരനെ കല്യാണം കഴിക്കണം, നടി പൂജ ഭട്ട് പറഞ്ഞത്

  |

  തൊണ്ണൂറുകളില്‍ ബോളിവുഡില്‍ ഉണ്ടായിരുന്ന താരങ്ങളെക്കാളും ഇന്നത്തെ താരങ്ങള്‍ക്ക് ഒത്തിരി മാറ്റമുണ്ട്. ഇപ്പോഴത്തെ താരങ്ങള്‍ സിനിമ, ഗോസിപ്പ്, എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മാത്രം കുടുങ്ങി കിടക്കുകയാണ്. ഒന്നിച്ചഭിനയിക്കുന്ന താരങ്ങളെല്ലാവരും പ്രണയത്തിലാവുകയും അധികം വൈകാതെ വേര്‍പിരിയുകയും ചെയ്യുന്നത് പണ്ട് മുതല്‍ക്കേ അങ്ങനെയാണ്. ബോളിവുഡിലെ പ്രമുഖര്‍ക്കടക്കം അത്തരത്തില്‍ ഒന്നിലധികം പ്രണയകഥകളും വിവാഹവുമൊക്കെ ഉണ്ടായിട്ടുണ്ടാവും.

  ഇപ്പോഴിതാ നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ സെഹെയില്‍ ഖാന് വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്ന പ്രണയകഥകളാണ് വൈറലാവുന്നത്. നടി പൂജ ഭട്ടുമായിട്ടാണ് താരം പ്രണയിച്ചിരുന്നത്. ഇരുവരും ശക്തമായ റിലേഷന്‍ഷിപ്പില്‍ ആയിരുന്നെങ്കിലും അത് പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ കുറിച്ച് പൂജ ഭട്ട് നല്‍കിയ അഭിമുഖത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

  1995 ല്‍ സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പൂജ ഭട്ട് സെഹൈല്‍ ഖാനുമായി പ്രണയത്തിലായതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇരുവരും വിവാഹം കഴിക്കുന്നതിന് വേണ്ടി എടുത്ത പദ്ധതികളെ കുറിച്ചും സെഹൈയിലിന്റെ സഹോദരന്മാരുമായി പ്രത്യേകിച്ച് നടന്‍ സല്‍മാന്‍ ഖാനുമായി തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെ പറ്റിയുമൊക്കെയാണ് പൂജ അന്ന് തുറന്ന് സംസാരിച്ചത്. കാമുകനായ സൊഹൈലിന്റെ കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് നടി സംസാരിച്ച് തുടങ്ങിയത്.

  അദ്ദേഹത്തിന്റെ കുടുംബവുമായി ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്. അവര്‍ ശരിക്കും നല്ലവരാണ്. എനിക്ക് അവരെ സ്വാഗതം ചെയ്യാമെന്ന് തോന്നുന്നു. ഞാന്‍ അവരുടെ സ്വന്തമാണെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാത്തതിനാല്‍ അവരെയെല്ലാം ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. ഞാന്‍ എന്തായിരുന്നോ അതുപോലെ ആയിരിക്കാന്‍ അവര്‍ എന്നെ അനുവദിച്ചു. എന്റെ ഓരോന്ന് ഓരോന്നായിട്ടുള്ള ഇടപെടലുകള്‍ അവര്‍ക്ക് ഇഷ്ടമാണ്. അവര്‍ ഇപ്പോള്‍ ശരിക്കും എന്റെ കുടുംബത്തെ പോലെയായി. എനിക്ക് അദ്ദേഹത്തിന്റെ അച്ഛനെ വളരെ ഇഷ്ടമാണ്.

  മുന്‍ കാമുകന്മാരെല്ലാം ഒന്നിനും കൊള്ളില്ലാത്തവരാണ്; അവര് പണം സമ്പാദിക്കുന്നതിനെ കുറിച്ച് നടി തപ്‌സി പന്നു

  അടുത്തിടെയാണ് സഹോദരന്‍ അര്‍ബാസിനെ കണ്ടുമുട്ടിയത്. എനിക്ക് അവനെയും ഒരുപാട് ഇഷ്ടമായി. അതേ സമയം ചില വിചിത്രമായിട്ടുള്ള കാരണങ്ങള്‍ കൊണ്ട് ഞാനും സല്‍മാന്‍ ഖാനും തമ്മില്‍ പരസ്പരം വെളുത്തിരുന്നു എന്നത് സത്യമാണെന്നും പൂജ ഭട്ട് സമ്മതിച്ചു. ഞങ്ങള്‍ ഒരുമിച്ചിരുന്നില്ല. അത് ഞങ്ങള്‍ക്കിടയിലുള്ള ഒരു വലിയ യുദ്ധം പോലെ ആയി തീരുകയായിരുന്നു. സല്‍മാന്‍ ഖാനും രേവതിയും നായിക-നായകന്മാരായി അഭിനയിച്ച ലവ് എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കാത്തത് കൊണ്ടായിരിക്കും ആ പിണക്കത്തിന് കാരണമായതെന്നാണ് പൂജ പറയുന്നത്. പക്ഷേ ഇന്ന് ആ പ്രശ്‌നം ഒന്നുമില്ലാതെ എല്ലാവരും ഒത്തു ചേര്‍ന്നു. ഞങ്ങള്‍ സന്തുഷ്ടരായ ഒരു കുടംബത്തിലാണെന്നും പൂജ സൂചിപ്പിച്ചു.

  ഭാര്യയ്ക്ക് പ്രസവവേദനയും ഭര്‍ത്താവിന് വയറ് വേദനയും; ലേബര്‍ റൂമില്‍ നിന്നുള്ള വീഡിയോയുമായി നടി മൃദുല വിജയ്

  അതേ സമയം സൊഹൈലുമായിട്ടുള്ള പ്രണയത്തെ കുറിച്ചും നടി കൂടുതലായി സംസാരിച്ചിരുന്നു. 'ഞങ്ങളുടെ ബന്ധത്തിന് ഇതിനകം സമയപരിധി വെക്കുന്ന ധാരാളം വിമര്‍ശകര്‍ അവിടെയുണ്ട്. അതെനിക്കും അറിയാം. അതില്‍ പ്രതികരിച്ച് സമയം കളയാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. വിവാഹം തീര്‍ച്ചയായും എന്റെ മനസ്സിലുണ്ട്, പക്ഷേ സൊഹൈല്‍ ഒരു സംവിധായകനെന്ന നിലയില്‍ ആവേശകരവും പുതിയതുമായ ഒരു കരിയറിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. വിവാഹത്തിന്റെ വേദിയും മെനുവും തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് വര്‍ഷം കൂടി സിനിമയില്‍ സജീവമാവാന്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നും പൂജ ഭട്ട് പറഞ്ഞു.

  ബിഗ് ബോസിലെ സുഹൃത്തുക്കള്‍ പുറത്ത് പൊരിഞ്ഞ അടിയാണ്; ഒരാളൊഴികെ ബാക്കി എല്ലാവരോടും സൗഹൃദമെന്ന് ഫിറോസ്

  Recommended Video

  നവ്യ വിളിച്ചു ആകെ ചടപ്പായിപ്പോയി..വീട്ടിൽ ഒരു വിലയും ഇല്ല..DHYAN REVEALS | Filmibeat Malayalam

  ഞങ്ങള്‍ക്ക് ഭാവി ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകണം. വിശ്വാസം, ബഹുമാനം, പരസ്പരം മനസിലാക്കല്‍, തുടങ്ങി നിരവധി കാര്യങ്ങളിലൂടെയാണ് ഞങ്ങളുടെ ബന്ധം മുന്നോട്ട് പോവുന്നത് എന്നുമാണ് അന്ന് പൂജ പറഞ്ഞത്. എന്നാല്‍ ഈ ബന്ധം എങ്ങുമെത്താതെ അവസാനിച്ച് പോവുകയായിരുന്നു. പില്‍ക്കാലത്ത് പൂജ ഭട്ട് മനിഷ് മഹിജയെ വിവാഹം കഴിച്ചെങ്കിലും 2014 ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. സെഹൈല്‍ സീമ ഖാനെ വിവാഹം കഴിക്കുകയും ചെയ്തു.

  English summary
  Pooja Bhatt Once Opens Up About Her Affair With Sohail Khan And Rift With Salman Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X