For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകന്‍ വിവാഹം കഴിക്കണമെങ്കില്‍ സിനിമ ഉപേക്ഷിക്കണം; പിതാവിന്റെ സിനിമ തന്നെ കളഞ്ഞ താരപുത്രിയുടെ കഥ

  |

  ബോളിവുഡിലെ പ്രമുഖ താരകുടുംബത്തില്‍ ജനിച്ച് പിന്നീട് നായികയായി മാറിയ സുന്ദരിയാണ് പൂജ ഭട്ട്. നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്റെ മകളായ പൂജ 'ഡാഡി' എന്ന സിനിമയിലൂടെ 1989 ലാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് അനേകം സിനിമകളില്‍ പൂജ അഭിനയിച്ചെങ്കിലും 2001 മുതല്‍ ഇടവേള എടുത്തു.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്തെ ചില ഓര്‍മ്മകള്‍ പൂജ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് കാമുകന്‍ കാരണം നഷ്ടപ്പെട്ട സിനിമയെ കുറിച്ച് പൂജ പറഞ്ഞ ചില കാര്യങ്ങള്‍ വൈറലാവുകയാണ്. പിതാവ് മഹേഷ് ഭട്ടിന്റെ തന്നെ ഐതിഹാസിക സിനിമയില്‍ അഭിനയിക്കാന്‍ പൂജയ്ക്ക് അവസരം ലഭിച്ചു. എന്നാല്‍ താരപുത്രിയത് നിരസിക്കുകയാണ് ചെയ്തത്.

  poojabhatt

  2015 ലാണ് ഒരു അഭിമുഖത്തില്‍ പിതാവിന്റെ തന്നെ സിനിമ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യമെന്താണെന്ന് പൂജ വെളിപ്പെടുത്തിയത്. ' അക്കാലത്ത് എനിക്കൊരു കാമുകനുണ്ടായിരുന്നു. 12 വയസുള്ളപ്പോള്‍ മുതല്‍ ഞാനും അവനും തമ്മില്‍ ഇഷ്ടത്തിലായി. എനിക്ക് പതിനാറ് വയസുള്ളപ്പോള്‍ മുതലാണ് അവനുമായി ഡേറ്റിങ് ആരംഭിച്ചത്.

  ഓവറായി തോന്നുമെങ്കിലും ശരാശരി മലയാളി വീട്ടമ്മമാരുടെ പ്രതീകമാണ് ലക്ഷ്മിപ്രിയ, ഫൈനലിലെത്തുമെന്ന് ഉറപ്പായി

  പതിനെഴാമത്തെ വയസില്‍ 'ഡാഡി' എന്ന സിനിമയില്‍ അഭിനയിച്ച് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചു. പതിനെട്ടാമത്തെ വയസിലാണ് 'ദില്‍ ഹേ കി മന്ത നഹീന്‍' എന്ന സിനിമയിലേക്കുള്ള അവസരം കിട്ടുന്നത്. പിതാവ് മഹേഷ് ഭട്ട് ആണ് സംവിധാനം. പക്ഷേ എന്റെ കാമുകന്‍ അതിന് സമ്മതിച്ചില്ല. ഞാന്‍ അഭിനയിച്ച ആദ്യ സിനിമയുടെ സമയത്ത് അദ്ദേഹം ശാന്തനായിരുന്നു. എന്നാല്‍ പിന്നീട് വിഷയം മാറി.

  അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നുണ്ടെങ്കില്‍ സിനിമ ഉപേക്ഷിക്കണമെന്ന് പുള്ളി ആവശ്യപ്പെട്ടു. അദ്ദേഹം ഒരിക്കലും ഒരു സിനിമ താരത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അന്ന് ഞാനൊരു റൊമാന്റിക് വ്യക്തിയാണ്. പ്രണയത്തിന് വേണ്ടി എന്തും ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു.

  ഡെയ്‌സിയും റോബിനും ഒരുമിച്ച് കിടന്നപ്പോള്‍ ഇല്ലാത്ത ഒരു പ്രശ്‌നവും ഇപ്പോഴില്ല; റോബിനെ വിമര്‍ശിച്ച് പ്രേക്ഷകർ

  poojabhatt

  അങ്ങനെ സിനിമയില്‍ അഭിനയിക്കാനുള്ള പ്രതിഫലവുമായി മുകേഷ് ഭട്ട് വീട്ടില്‍ വന്നെങ്കിലും ഞാന്‍ ആ ഓഫര്‍ നിരസിച്ചു. അദ്ദേഹം അച്ഛനെ വിളിച്ച് എന്നെ പറഞ്ഞ് മനസിലാക്കാന്‍ പറഞ്ഞു. പക്ഷേ ഞാന്‍ ഒരു തരത്തിലും അത് ചെയ്യാന്‍ സമ്മതിച്ചില്ല. അങ്ങനെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കാമെന്ന് തന്നെ ഞാന്‍ തീരുമാനിച്ചു.

  പക്ഷേ പിന്നീട് അദ്ദേഹവുമായിട്ടുള്ള പ്രണയം അവസാനിച്ചെങ്കിലും ഇപ്പോഴും നല്ലൊരു സുഹൃത്തായി തുടരുന്നു. പിന്നീട് ജീവിതം മാറി വന്നപ്പോഴാണ് ആ സിനിമകള്‍ ചെയ്യണമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നതെന്നും പൂജ പറയുന്നു.

  കല്യാണത്തിന് ശേഷം ഭര്‍ത്താവിനെ പുറകിലിരുത്തി ബൈക്കില്‍ ചുറ്റണം; നടപ്പിലാക്കിയ ആഗ്രഹത്തെ കുറിച്ച് എലീന

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പൂജയുടെ സഹോദരിയും ബോളിവുഡ് നടിയുമായ ആലിയ ഭട്ട് അഭിനയിച്ച സഡക്ക് 2 എന്ന ചിത്രമാണ് പൂജയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഇതില്‍ ഒരു അതിഥി വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇനിയും സിനിമയുടെ ഭാഗമായി പൂജ തുടരുമോ എന്ന കാര്യം വ്യക്തമല്ല.

  English summary
  Pooja Bhatt Once Revealed She Rejected Her Father Mahesh Bhatt Movie for This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X