»   » ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

Posted By:
Subscribe to Filmibeat Malayalam

മഴ എല്ലാവരുടെയും മനസില്‍ ഗൃഹാതുരത്വവും പ്രണയവുമെല്ലാം ഉണര്‍ത്തുന്നൊരു പ്രതിഭാസമാണ്. മഴ ആസ്വദിക്കാന്‍ ഇഷ്ടമുള്ളവരാണ് ഏറെയും. മഴയോടുള്ള ഈ പ്രതിപത്തിതന്നെയാണ് സിനിമകളിലെ പ്രത്യേകിച്ച് സിനിമാ ഗാനങ്ങളിലെ മഴസാന്നിധ്യത്തിന് പ്രധാന കാരണം.

മഴയുടെ അകമ്പടിസേവിച്ചുവരുന്ന എത്രയെത്ര മധുരഗാനങ്ങളുണ്ട്. പ്രണയമോ വിരഹമോ ഇതള്‍വിരിയുന്ന ഗാനങ്ങളാണ് മഴയുടെ പശ്ചാത്തലത്തില്‍ ഏറെ ഭംഗിയായി ചിത്രീകരിക്കപ്പെടാറുണ്ട്.

ഇതാ ബോളിവുഡില്‍ നിന്നുള്ള ചില സൂപ്പര്‍ മഴപ്പാട്ടുകള്‍.

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

ഈ ചിത്രത്തിലെ ഓ സയ്യാന്‍ എന്നുതടങ്ങുന്ന ഗാനം മഴയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയുമാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. വളരെ ഹൃദയഹാരിയായി ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനമാണിത്.

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

സൂബി ഡൂബി എന്നു തുടങ്ങുന്ന ഗാനം ഇഷ്ടപ്പെടാത്തവരില്ല. മഴയുടെ പശ്ചാത്തലത്തില്‍ കരീന-അമീര്‍ കെമിസ്ട്രികൂടിയായപ്പോള്‍ മനോഹാരിത ഇരട്ടിച്ച ഗാനമാണിത്. ഗാനത്തിന്റെ താളവും ചിത്രീകരണവുമെല്ലാം അതിമനോഹരം തന്നെ.

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

ഗുരുവെന്ന ചിത്രത്തില്‍ ബര്‍സോ രേ എന്ന് തുടങ്ങുന്ന ഗാനം ഐശ്വര്യയുടെ ആരാധകരാരും മറക്കാനിടയില്ല. ഗുല്‍സാറിന്റെ വരികളും ഐശ്വര്യയുടെ സൗന്ദര്യവും മഴയും കൂടിയായപ്പോള്‍ ഗാനം അവിസ്മരണീയമായി മാറി.

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

വമ്പന്‍ തരംഗമായ ചിത്രമായിരുന്നു ഫനാ, അമീര്‍ ഖാന്‍ അല്‍പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ പ്രണയവും മനോഹരമായിരുന്നു. കാജലും അമീറും അഭിനയിച്ച ദേഖോ നാ എന്നുതുടങ്ങുന്ന ഗാനം മഴയില്‍ കുളിച്ചതാണ്.

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

കരീനയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ചമേലി. ഈ ചിത്രത്തിലെ ബാഗേ രെ മന്‍ എന്നുതടങ്ങുന്നഗാനവും മഴപശ്ചാത്തലമായ ഗാനമാണ്. കരീനയ്‌ക്കൊപ്പം രാഹുല്‍ ബോസാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

ലാറ ദത്തയും വിവേക് ഒബ്‌റോയിയും ചേര്‍ന്നഭിനയിച്ച മസ്തിയെന്ന ചിത്രത്തിലെ ഓണ്‍ ദി റൂഫ് ഇന്‍ ദി റെയിന്‍ എന്ന ചിത്രവും ബോളിവുഡിലെ മികച്ചൊരു മഴപ്പാട്ടാണ്.

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

ഹൃത്വിക് റോഷനും പ്രീതി സിന്റയും ചേര്‍ന്നഭിനയിച്ച കോയി മില്‍ ഗയാ എന്ന ചിത്രത്തിലെ ഇദര്‍ ചലാ മേം ഉദര്‍ ചലാ എന്ന ഗാനം ഏറെ മനോഹരമാണ്. മഴയത്താണ് ഹൃത്വക്കും പ്രീതിയും പ്രണയിക്കുന്നത്.

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

ഷാരൂഖ് ഖാനും രാജലും ഒന്നിച്ചഭിനയിച്ച കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിലെ ഗാനവും മഴയുടെ സാന്നിധ്യം കൊണ്ട് മനോഹരമായ ഗാനമാണ്.

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗലാന്‍ ന്നെ ചിത്രത്തില്‍ അമീര്‍ ഖാനും ഗ്രേസി സിങ്ങും അഭിനയിച്ച ഗാനവും അതിമനോഹരമാണ്.

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

ഷാരൂഖും മാധുരിയും ചേര്‍ന്ന് അഭിനയിച്ച ഈ ചിത്രത്തിലെ ഛക് ധൂം ധൂം എന്നഗാനവും മഴയുടെ സൗന്ദര്യം ആവോളം ചാലിച്ച ഗാനമാണ്.

ബോളിവുഡിലെ അടിപൊളി മഴപ്പാട്ടുകള്‍

അക്ഷയ് കുമാര്‍- രവീണ ടാണ്ഡന്‍ ജോഡി അഭിനയിച്ച മൊഹ്‌റയെന്ന ചിത്രം വമ്പന്‍ വിജയം നേടിയ ചിത്രമായിരുന്നു. ഇതിലെ ടിപ് ടിപ് ബര്‍സാ പാനിയെന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.

English summary
Here's a list of popular romantic rain songs from Bollywood
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam