TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഒരൊറ്റ ഫ്രെയിമില്‍ എല്ലാവരും!ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ പോസ്റ്റര്‍ വൈറലാവുന്നു !!
ചലച്ചിത്രലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിങ്ങിന്റെ ജീവിതകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു ഈ ചിത്രം.ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രധാനപെട്ട കഥാപാത്രങ്ങളെയെല്ലാം പരിചയപെടുത്തികൊണ്ട് നായകന് അനുപം ഖേര്‍ ആണ് പോസ്റ്റര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ പേര് പ്രസ്താവനയില്‍ ഒരിടത്തുമില്ല! വിശദീകരണവുമായി ഡോ ബിജു രംഗത്ത്
സുസാനെ ബെര്‍ണെറ്റ്, അര്ജുന് മാഥുര്‍, ദിവ്യ സേഥ്, മുന്‍ മന്ത്രി ശിവരാജ് പാട്ടില്‍, എപിജെ അബ്ദുള്‍ കലാം എന്നിവരെല്ലാം ചേര്‍ന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരിക്കുന്ന ചിത്രമാണ് അനുപം ഖേര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം പോസ്റ്റര്‍ വൈറലായി. വിജയ് ഗുട്ടെയാണ് ചിത്രത്തിന്റെ സംവിധായകന്. മന്മോഹന് സിങ്ങ് പ്രധാന മന്ത്രിയായിരുന്ന കാലത്ത് അദ്ധേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്കത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. അനുപം ഖേറാണ് ചിത്രത്തില്‍ മന്മോഹന് സിങ്ങായി വേഷമിടുന്നത്.

ജര്‍മ്മന്‍ നടിയായ സൂസന് ബെര്‍ണാട്ട് ആണ് ചിത്രത്തില്‍ സോണിയ ഗാന്ധിയായി വേഷമിടുന്നത്.ടെലിവിഷന്‍ പമ്പരയായ 'പ്രധാനമന്ത്രി'യില്‍ സോണിയ ഗാന്ധിയെ അവതരിപ്പിച്ചതും സൂസന് ആയിരുന്നു. നടനായ അഖില്‍ മിശ്രയുടെ ഭാര്യയാണ് സൂസന്.സുനില്‍ ബോറെയാണ് ചിത്രം നിര്‍മിക്കുന്നത്.ഒന്നാം യുപിഎ ഭരണകാലത്ത് മന്മോഹന് സിങ്ങിന് പ്രധാനമന്ത്രി സ്ഥാനം കിട്ടിയത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നാണ് പുസ്തകത്തില്‍ ബാരു പറയുന്നത്. 2014ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഇറങ്ങിയ പുസ്തകം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.ചിത്രം 12 ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറപ്രവര്‍ത്തരുടെ ശ്രമം. യഥാര്‍ത്ഥ വ്യക്തികളുടെ ജീവിതകഥ സിനിമയാക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെല്ലാം തന്നെ ചിത്രത്തിലും പാലിക്കണമെന്ന് കാണിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹാനി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 21ന് ചിത്രം പ്രദര്‍ശനത്തിനെത്തും.