»   » ബാഹുബലിക്ക് വേണ്ടി പ്രഭാസ് ഡയറ്റ് ചെയ്തത് ബിരിയാണി കഴിച്ചു കൊണ്ട്!ഒന്നും രണ്ടുമല്ല പതിനഞ്ച് ബിരിയാണി

ബാഹുബലിക്ക് വേണ്ടി പ്രഭാസ് ഡയറ്റ് ചെയ്തത് ബിരിയാണി കഴിച്ചു കൊണ്ട്!ഒന്നും രണ്ടുമല്ല പതിനഞ്ച് ബിരിയാണി

By: Teresa John
Subscribe to Filmibeat Malayalam

എന്തിനാണ് ജീവിക്കുന്നതെന്ന് ചോദിച്ചാല്‍ പലരും പറയുന്ന ഉത്തരം ഭക്ഷണം കഴിക്കാനാണെന്നാണ്. ബാഹുബലി സിനിമയുടെ സെറ്റിലും അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ രാജമൗലി പറയുകയാണ്.

ജിസിസിയിലെ മൂപ്പിളമ തര്‍ക്കം... ഒറ്റുകൊടുക്കുന്നത് 'കൂടെപ്പിറപ്പിനെ'!!! ഈ ശാപം എങ്ങനെ തീര്‍ക്കും?

ബാഹുബലിക്ക് വേണ്ടി പ്രഭാസും റാണ ദഗ്ഗുബതിയും കഠിനമായി തന്നെ ഡയറ്റ് എടുത്തിരുന്നു. അതിന് വേണ്ടി പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങള്‍ ഇരുവരും ഒഴിവാക്കിയിരുന്നു. എന്നാല്‍ മാസത്തില്‍ ഒരു ദിവസം ഇരുവര്‍ക്കും ഇഷ്ടമുള്ള ആഹാരം കഴിക്കാന്‍ അവസരം കൊടുക്കുമായിരുന്നു. ആ ദിവസം പ്രഭാസ് കഴിക്കുന്ന ഭക്ഷണമാണ് ഇപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ബാഹുബലിയ്ക്ക് വേണ്ടി ഡയറ്റ് എടുത്ത് താരങ്ങള്‍

ബാഹുബലിക്ക് വേണ്ടി താരങ്ങള്‍ കഷ്ടപ്പെട്ടത് പല വഴിയിലുടെയായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് പ്രഭാസിന്റെയും റാണയുടെയും ഡയറ്റിങ്ങായിരുന്നു. കഠിനമായ രീതികളിലുടെയായിരുന്നു ഇരുവരും ശരീരഭംഗി കാത്തു പരിപാലിച്ചു പോന്നിരുന്നത്.

മാസത്തിലൊരിക്കല്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം

രാജമൗലി ഇരുവര്‍ക്കും മാസത്തില്‍ ഒരു ദിവസം ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിരുന്നു. ആ ദിവസം പരമാവധി പ്രഭാസ് പ്രയോജനപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നാണ് സംവിധായകന്‍ പറയുന്നത്.

ബിരിയാണിയെ സ്‌നേഹിക്കുന്ന പ്രഭാസ്

മാസത്തില്‍ ഒരിക്കല്‍ കിട്ടുന്ന ആ ദിവസം നന്നായി തന്നെ ഭക്ഷണം കഴിക്കുമെന്നാണ് രാജമൗലി പറയുന്നത്. കുറച്ചൊന്നുമല്ല ഒറ്റ ദിവസം പത്തോ പതിനഞ്ചോ ബിരിയാണി തന്നെ പ്രഭാസ് കഴിക്കും. ആ ദിവസം ബിരിയാണി മാത്രമാണ് കഴിക്കുക. കാരണം പ്രഭാസിന് ബിരിയാണിയോടാണ് കൂടുതല്‍ പ്രിയം.

പതിനഞ്ച് തരത്തിലുള്ള ബിരിയാണി

എല്ലാവരും ബിരിയാണി കഴിക്കുമെങ്കിലും പതിനഞ്ച് തരത്തിലുള്ള ബിരിയാണി കഴിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ആരു ചിന്തിക്കാത്ത ബിരിയാണി അടക്കം പ്രഭാസ് ഒറ്റ ദിവസം കൊണ്ട് കഴിച്ചു തീര്‍ക്കുമായിരുന്നു.

ഫുട്‌ബോള്‍ കളി രാത്രി രണ്ട് മണി വരെ നീളും

വയറു നിറയെ ബിരിയാണി കഴിച്ച് അടങ്ങിയിരിക്കുകയല്ല പ്രഭാസ്. അന്ന് രാത്രി രണ്ട്മണി വരെയെങ്കിലും ഫുട്‌ബോള്‍ കളിക്കുമെന്നും കളി കഴിയുമ്പോള്‍ പിന്നെയും ബിരിയാണി കഴിക്കുമെന്നും രാജമൗലി പറയുന്നു.

ശരീരഭാരം കൂട്ടി താരം

ബാഹുബലി കഥാപാത്രത്തിനായി പ്രഭാസ് ശരീരഭാരം കൂട്ടിയിരുന്നു. 100 കിലോയോളം ശരീരഭാരമായിരുന്നു പ്രഭാസിന് ബാഹുബലിയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നത്. സിനിമ പുറത്തിറങ്ങിയതിന് ശേഷം ഭാരം കുറയ്ക്കുകയായിരുന്നു.

English summary
Prabhas’ cheat day meal during Baahubali 2 making included 15 varieties of biryanis, reveals SS Rajamouli
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam