»   » ശ്രദ്ധ കപൂറിനെ കിട്ടിയത് ഭാഗ്യമാണ്, സാഹോയിലെ നായികയെ പുകഴ്ത്തി പ്രഭാസ്

ശ്രദ്ധ കപൂറിനെ കിട്ടിയത് ഭാഗ്യമാണ്, സാഹോയിലെ നായികയെ പുകഴ്ത്തി പ്രഭാസ്

Written By:
Subscribe to Filmibeat Malayalam

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ എന്ന ചിത്രത്തിന് വേണ്ടി ഒരു നായികയെ കണ്ടെത്താന്‍ അണിയറ പ്രവര്‍ത്തകര്‍ നന്നേ ക്ഷീണിച്ചിരുന്നു. പല നായികമാരെയും പരിഗണിച്ച് ഒടുവിലാണ് ബോളിവുഡ് താരം ശ്രദ്ധ കപൂറില്‍ എത്തിയത്.

അങ്ങനെ 14 വര്‍ഷങ്ങള്‍.. കല്ലും മുള്ളും നിറഞ്ഞ നയന്‍താര പിന്നിട്ട വഴികള്‍.. സൂപ്പര്‍ലേഡി!!

ശ്രദ്ധ കപൂര്‍ 'പെര്‍ഫക്ട് ചോയിസ്' ആണെന്നാണ് ഇപ്പോള്‍ പ്രഭാസ് പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് പ്രഭാസ് തന്റെ നായികയെ കുറിച്ച് വാചാലയായത്. എന്നാല്‍ ശ്രദ്ധയുടെ കഥാപാത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിടാന്‍ പ്രഭാസ് തയ്യാറായില്ല.

 saaho

ശ്രദ്ധയെ സാഹോയുടെ ഭാഗ്യമായി ലഭിച്ചത് ഭാഗ്യമാണ്. ചിത്രത്തില്‍ വെറുമൊരു ഗാനരംഗത്ത് വേണ്ടിയോ ഐറ്റം ഡാന്‍സിന് വേണ്ടിയോ അല്ല് ശ്രദ്ധ എത്തുന്നത്. ശ്രദ്ധ കപൂറിന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം ചിത്രത്തിലുണ്ട്. മാത്രമല്ല, ചില മനോഹരമായ ആക്ഷന്‍ രംഗങ്ങളും ശ്രദ്ധയ്ക്കുണ്ട്.

സിനിമയോടുള്ള ശ്രദ്ധയുടെ സമീപനത്തെ കുറിച്ചും പ്രഭാസ് വാചാലനായി. കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രദ്ധ കപൂര്‍ കഠിന പരിശ്രമം നടത്താന്‍ തയ്യാറാണ്. അത്രയേറെ ആത്മസമര്‍പ്പണം കഥാപാത്രത്തോടുണ്ട് എന്നും പ്രഭാസ് പറഞ്ഞു.

നിലവില്‍ ശ്രദ്ധയുടെ ആക്ഷന്‍ രംഗങ്ങളാണ് ഹൈദരാബാദില്‍ ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രഭാസ് ലോസ് ആഞ്ചല്‍സിലാണ്. ജനുവരി അഞ്ചോടുകൂടെ അടുത്ത ഷെഡ്യൂളിനായി പ്രഭാസ് നാട്ടിലെത്തും.

English summary
Prabhas: Shraddha Kapoor is the best choice for the role in 'Saaho'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X