Just In
- 3 min ago
വരുണിനെ ഇനി മിസ് ചെയ്യും, അഭിനയിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാ
- 33 min ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 40 min ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
- 1 hr ago
ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലും സല്മാന് ഖാനുമടക്കം വാങ്ങുന്ന പ്രതിഫലം കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്
Don't Miss!
- News
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം വർധിക്കും: ഗീത ഗോപിനാഥ്
- Finance
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്; കൊക്കോണിക്സ് ഉള്‍പ്പടെ മൂന്ന് കമ്പനികള്‍
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Sports
IND vs ENG: ചെന്നൈ ക്രിക്കറ്റ് ഫീവറിലേക്ക്, ഇന്ത്യയെ മെരുക്കാന്‍ ഇംഗ്ലീഷുകാരെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കരീന കപൂറിന്റെ പ്രിയപ്പെട്ട ആണുങ്ങൾ ഇവർ മൂന്ന് പേരുമാണ്, നടിയുടെ അടുക്കള ചിത്രം വൈറലാകുന്നു
ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ് നടി കരീന കപൂറും കുടുംബവും. നടിയും ഭർത്താവ് സെയ്ഫ് അലിഖാനും മൂന്ന് മക്കളും ബോളിവുഡ് സിനിമാ കോളങ്ങളിലെ സജീവ ചർച്ചയാണ്. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്.
നടി കരീന കപൂർ ഖാനാണ് കൂടുതലും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കാറുള്ളത്. തൈമൂറിനോടൊപ്പം തന്നെ സെയ്ഫിന്റെ ആദ്യ ഭാര്യയിലെ മക്കളായ സാറ അലിഖാന്റേയും സഹോദരൻ ഇബ്രാഹിമിന്റേടയും വിശേങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇവരുമായി കരീനയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും ചർച്ചാകുന്നത് കരീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് കരീന - സെയ്ഫ് അലി ഖാൻ ദമ്പതികൾ. 2021 ആദ്യത്തോടെ തന്നെ പുതിയ അതിഥി ഇവരുടെ കുടുംബത്തിലേയ്ക്ക് എത്തും. കഴിഞ്ഞ ദിവസം 7ാം മാസത്തെ ചിത്രം പങ്കുവച്ച് നടി രംഗത്തെത്തിയിരുന്നു. നിറവയുമായി നിൽക്കുന്ന കരീനയ്ക്കും കുഞ്ഞിനും ആശംസ നേർന്ന് ബോളിവുഡ് സിനിമാ ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു.ഇതാദ്യമായിട്ടാണ് കരീന തന്റെ ബേബി ബമ്പ് പങ്കുവെച്ചിരിക്കുന്നത്. വയർ അധികം കാണാത്ത രീതിയിലുള്ള ചിത്രങ്ങളായിരുന്നു നടി അധികവും പങ്കുവെച്ചിരുന്നത്.

പുതിയ അതിഥിയെ കാത്തിരിക്കുന്ന കരീന തന്റെ പ്രിയപ്പെട്ട ആൺകുട്ടികളെ പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. എന്റെ പ്രിയപ്പെട്ട ആൺകുട്ടികൾ എന്ന തലകെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് സെയ്ഫ് അലിഖാന്റയും മക്കളായ തൈമൂറിന്റേടയും ഇബ്രാഹിമിന്റേയും ചിത്രങ്ങളാണ് കരീന പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ മൂന്നു പേരും ഒന്നിച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കരീനയുടെ മാത്രമല്ല പ്രേക്ഷകരുടേയും പ്രിയപ്പെട്ടവരാണ് ഇവർ മൂന്ന് പേരും. അച്ഛനും മക്കളും എന്ന ഹാഷ്ടാഗിലാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സെയ്ഫിന്റേയും മക്കളുടേയും കിച്ചണിൽ നിന്നുളള ചിത്രങ്ങളാണ് കരീന പങ്കുവെച്ചത്. വെളുത്ത കുർത്തയാണ് സെയ്ഫിന്റേയും തൈമൂറിന്റേയും വേഷം. കറുത്ത ടീ ഷർട്ടാണ ഇബ്രാഹിം ധരിച്ചിരിക്കുന്നത്. അച്ഛനെ കാണാൻ ഇബ്രാഹിം ഈ അടുത്ത ദിവസം എത്തിയപ്പോൾ എടുത്ത ചിത്രമാണിത്. അതേസമയം സഹോദരി സാറയില്ലാതെയാണ് ഇബ്രാഹിം അച്ഛനെ കാണാൻ എത്തിയത്. പുതിയ സിനിമയുടെ തിരക്കിലാണ് സാറ അലിഖാൻ.

അച്ഛനും സഹോദരിക്കും പിന്നാലെ സിനിമാ പ്രവേശനത്തിനായി തയ്യാറെടുക്കുകയാണ് ഇബ്രാഹിം അലിഖാൻ. സെയ്ഫ് തന്നെയാണ് മകന്റ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള സൂചന നൽകിയത്. തന്റെ കുടുംബാംഗങ്ങളെ പോലെ മൂന്ന് മക്കളേയും അഭിനേതായ കാണാനാണ് നടന്റെ ആഗ്രഹം. ഇബ്രാഹിമിന് സിനിമയോടുളള താൽപര്യത്തെ കുറിച്ച് പറഞ്ഞതിനോടൊപ്പം തന്നെ തൈമൂറും സിനിമക്കാരനാകുമെന്ന് സെയ്ഫ് പറയുന്നു. പഠന ശേഷം മാത്രമേ ഇബ്രാഹിം സിനിമയിൽ എത്തുകയുള്ളൂവെന്ന് സാറ വളരെ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.