»   » കരീന കപൂര്‍ ഒരു രാജകുമാരിയെ പോലെയെന്നു ഈ ചിത്രങ്ങള്‍ പറയും!

കരീന കപൂര്‍ ഒരു രാജകുമാരിയെ പോലെയെന്നു ഈ ചിത്രങ്ങള്‍ പറയും!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടി കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും തങ്ങളുടെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ്. ഡിസംബര്‍ ആദ്യവാരം പിറക്കാന്‍ പോകുന്ന കുഞ്ഞിന് ഇപ്പോഴേ മനോഹരമായ മുറിയടക്കം ദമ്പതികള്‍ ഒരുക്കിക്കഴിഞ്ഞു.

ഗര്‍ഭിണിയാണെങ്കിലും ഫാഷന്‍ ഷോയ്ക്കും ഫോട്ടോ ഷൂട്ടുള്‍കള്‍ക്കുമെല്ലാം കരീന പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. കരീനയുടെ ഫോട്ടോ ഷൂട്ടില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ കാണൂ. നടി ഒരു രാജകുമാരിയെ പോലെയെന്നെ നിങ്ങള്‍ പറയൂ...

ഗര്‍ഭിണിയാണെന്നു കരുതി വീട്ടിലിരിക്കില്ല

താന്‍ ഗര്‍ഭകാലത്തെ ആഘോഷിക്കുകയാണെന്നാണ് നടി പറയുന്നു. ഗര്‍ഭിണികള്‍ക്കു സമൂഹം കല്‍പ്പിക്കുന്ന അനാവശ്യ വിലക്കുകകളെ പൊളിച്ചെഴുതുകയാണ് തന്റെ ലക്ഷ്യമെന്നും കരീന പറയുന്നു.

വീരെ ദി വെഡ്ഡിങ്

കരീന തന്റെ അടുത്ത ചിത്രത്തിനായി കരാറൊപ്പിട്ടു കഴിഞ്ഞു. ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന വീരെ ദി വെഡ്ഡിങ് എന്ന ചിത്രത്തിലാണ് കരീന അഭിനയിക്കാന്‍ പോകുന്നത്. നല്ല ഓഫറുകളൊന്നും താന്‍ നിരസിക്കില്ലെന്നും സംവിധായകന്‍ ഈ ഓഫര്‍ നീട്ടിയപ്പോള്‍ താന്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നെന്നും കരീന പറയുന്നു

ഗര്‍ഭകാലം

ഗര്‍ഭകാലം കഴിഞ്ഞ് താന്‍ പഴയപോലെ ബോളിവുഡില്‍ തിരിച്ചെത്തുമെന്നാണ് നടി പറയുന്നത്.

പോസിറ്റീവ് ആറ്റിറ്റ്യുഡ്

ജീവിതത്തിലായാലും പ്രവര്‍ത്തന മണ്ഡലത്തിലായാലും
പോസിറ്റീവ് ആറ്റിറ്റ്യുഡ് കൊണ്ടുമാത്രമേ പിടിച്ചു നില്‍ക്കാനാവൂ എന്നാണ് നടി പറയുന്നത്‌

English summary
We have no words to define how beautiful Kareena Kapoor looks these days, all thanks to her pregnancy glow. Kareena Kapoor was recently spotted shooting for an advertisement at Mumbai's Mehboob studios and the diva was looking like a real princess. Check out her latest pictures

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam