»   » വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോ രാഷ്ട്രപതി, പ്രതികരണം ഇങ്ങനെ!

വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോ രാഷ്ട്രപതി, പ്രതികരണം ഇങ്ങനെ!

By: Sanviya
Subscribe to Filmibeat Malayalam

നടനും സംവിധായകനുമായ രാഹുല്‍ ബോസ് പ്രധാന വേഷത്തില്‍ എത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂര്‍ണ. മാര്‍ച്ച് 31ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോ രാഷ്ട്രപതി പ്രണപ് മുഖര്‍ജിയും കണ്ടു. മികച്ച ചിത്രമാണെന്നും പൂര്‍ണയിലെ കഥാപാത്രങ്ങളുടെ അഭിനയ മികവിനെ കുറിച്ചും രാഷ്ട്രപതി തുറന്ന് പറഞ്ഞു.

13 വയസില്‍ എവറസ്റ്റ് കീഴടക്കിയ മലാവത് എന്ന പെണ്‍കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദിവാസി പെണ്‍കുട്ടിയായ മലാവത് സമൂഹത്തില്‍ നേരിട്ട ചില വെല്ലുവിളികളെ കുറിച്ചാണ് ചിത്രത്തില്‍. തുടര്‍ന്ന് വായിക്കൂ...

എന്താണ് പൂര്‍ണ

പൂര്‍ണ എന്ന പെണ്‍കുട്ടിയുടെ യാത്രയും സ്ത്രീശാക്തീകരണവുമാണ് ചിത്രത്തിന്റെ പ്രമേയം. വലിയ ആഗ്രഹങ്ങളും പ്രതീക്ഷയും കൊണ്ടുനടക്കുന്ന രാജ്യത്തെ സ്ത്രീകള്‍ക്ക് ഇതൊരു പ്രചോദനമായിരിക്കും ഈ ചിത്രം.

റിലീസ്

രാഹുല്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 13ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും

രണ്ടാമത്തെ ചിത്രം

രാഹുല്‍ ബോസിന്റെ രണ്ടാമത്തെ ചിത്രമാണ് പൂര്‍ണ. അതിഥി ഇനാംന്ദറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നിര്‍മ്മാണം

പിവിആര്‍ പിക്‌ചേഴ്‌സും രാഹുല്‍ ബോസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
President Pranab Mukherjee Watches Rahul Bose's 'Poorna'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam