»   » അയ്യയ്ക്ക് തണുത്ത പ്രതികരണം

അയ്യയ്ക്ക് തണുത്ത പ്രതികരണം

Posted By:
Subscribe to Filmibeat Malayalam
Aiyya
കറുത്ത സല്‍മാനെന്നൊരു വിളിപ്പേരു വീണെങ്കിലും പൃഥ്വിരാജിന്റെ ആദ്യ ബോളിവുഡ് ചിത്രം അയ്യയ്ക്ക് ബോക്‌സ് ഓഫീസില്‍ തണുത്ത പ്രതികരണം. മറത്തി സംവിധായകന്‍ സച്ചിന്‍ കുന്ദാല്‍ക്കര്‍ ഒരുക്കിയ ചിത്രത്തില്‍ റാണി മുഖര്‍ജിയാണ് പൃഥ്വിയുടെ നായികയായെത്തിയത്. അനുരാഗ് കശ്യപ് പ്രൊഡക്ഷന്റെ സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറാനുള്ള ഭാഗ്യമാണ് പൃഥ്വിയെ തേടിയെത്തിയത്.

എന്നാല്‍ മലയാളത്തില്‍ സമീപകാലത്തേറ്റ പരാജയങ്ങളില്‍ നിന്ന് കരകയാറാന്‍ പൃഥ്വിയ്ക്ക് ബോളിവുഡിലും കഴിയില്ലെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തോട് നിരൂപകര്‍ തന്നെ സമ്മിശ്ര രീതിയിലാണ് പ്രതികരിയ്ക്കുന്നത്. ശരാശരി സ്വീകരണം മാത്രമാണ് അയ്യയ്ക്ക് ലഭിച്ചതെന്നും ബി ടൗണിലെ സിനിമാപണ്ഡിറ്റുകള്‍ വിലയിരുത്തുന്നു.

ഒരു ധീരമായ പരീക്ഷണമായിരുന്നെങ്കിലും ചിത്രത്തിന്റെ ദൈര്‍ഘ്യവും കഥ പറയുന്ന രീതിയും പലര്‍ക്കും ദഹിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അയ്യയില്‍ റാണിയ്ക്കാണ് മുന്‍തൂക്കമെങ്കിലും പൃഥ്വിയ്ക്ക് മികച്ച റോളും ഗാനരംഗങ്ങളില്‍ തിളങ്ങാനുള്ള അവസരവും ആവോളം ലഭിച്ചിരുന്നു. എന്നാല്‍ സിനിമയ്ക്ക് ലഭിയ്ക്കുന്ന തണുത്ത പ്രതികരണം ബോളിവുഡില്‍ ഒരു ഗംഭീര തുടക്കം പ്രതീക്ഷിച്ച പൃഥിരാജിന് തിരിച്ചടിയാണ്. യാഷ് രാജ് പ്രൊഡക്ഷന്‍ നിര്‍മിയ്ക്കുന്ന ഔറംഗസീബാണ് പൃഥ്വിയുടെ അടുത്ത ബോളിവുഡ് ചിത്രം.

മലയാളത്തില്‍ പൃഥ്വി ഈ വര്‍ഷം അഭിനയിച്ച മാസ്റ്റേഴ്‌സ്, ഹീറോ, ബാച്ച്‌ലര്‍ പാര്‍ട്ടി, ആകാശത്തിന്റെ നിറം, സിംഹാസനം, മോളി ആന്റി റോക്കസ്് എന്നീ ചിത്രങ്ങളെല്ലാം വമ്പന്‍ പരാജയം നേരിട്ടിരുന്നു.

English summary
The film Aiyyaa that released last weekend marked the entry of Malayalam hero Prithviraj into Bollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam