»   » ഇനി പൃഥ്വിയെ പാഠം പഠിപ്പിക്കുന്നത് അമിതാഭ്

ഇനി പൃഥ്വിയെ പാഠം പഠിപ്പിക്കുന്നത് അമിതാഭ്

Posted By:
Subscribe to Filmibeat Malayalam
Ayalum Njanum Thammil
ജോലിയോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത രവി തരകനെ നന്നാക്കിയെടുക്കാന്‍ ഇനിയെത്തുന്നത് സാക്ഷാല്‍ അമിതാഭ് ബച്ചന്‍. മലയാളത്തില്‍ നല്ല പ്രതികരണം ഉണര്‍ത്തിയ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ചിത്രം ഹിന്ദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണത്രേ പൃഥ്വിരാജ്.

നടന്റെ ബി ടൗണ്‍ അരങ്ങേറ്റച്ചിത്രം ബോക്‌സ്ഓഫീസില്‍ വിജയം കണ്ടില്ലെങ്കിലും പൃഥ്വി ശ്രദ്ധനേടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ നടനെ തേടി ഹിന്ദിയില്‍ നിന്ന് രണ്ടു ചിത്രങ്ങള്‍ കൂടി എത്തുകയും ചെയ്തു. തന്റെ രണ്ടാമത്തെ ഹിന്ദിച്ചിത്രമായ ഔറംഗസേബിന്റെ ഷൂട്ടിങ്ങില്‍ പങ്കെടുത്തു വരികയാണ് നടന്‍ ഇപ്പോള്‍. ഇതിനിടയില്‍ തന്നെ അയാളും ഞാനും തമ്മില്‍ ഹിന്ദിയിലെത്തിക്കാനുള്ള ഒരുക്കളും പൃഥ്വി നടത്തുന്നുണ്ടെന്നാണ് സിനിമാലോകത്തെ സംസാരം.

ചിത്രത്തില്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അമിതാഭ് അവതരിപ്പിക്കണമെന്നാണത്രേ നടന്റെ ആഗ്രഹം. ചിത്രത്തില്‍ പൃഥ്വിയേക്കാള്‍ കയ്യടി നേടിയത് പ്രതാപ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു. അതുകൊണ്ടു തന്നെ ചിത്രം ഹിന്ദിയില്‍ എടുക്കുമ്പോഴും ശക്തനായ ഒരാളെ കൊണ്ടു തന്നെ ആ വേഷം ചെയ്യിക്കണമെന്നാണത്രേ പൃഥ്വി കണക്കുകൂട്ടുന്നത്. എന്തായാലും പൃഥ്വിയുടെ രവി തരകനെ നല്ലവനാക്കാനുള്ള നിയോഗം അമിതാഭ് ഏറ്റെടുക്കുമോയെന്ന് കാത്തിരുന്ന് കാണാം.

English summary
Actor Prithviraj, who is just one-film old in Bollywood, is extremely happy with the response to his recent Malayalam film "Ayalum Njanum Thammil". He says he now plans to remake it in Hindi with megastar Amitabh Bachchan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam