»   » പൃഥ്വിരാജ് ഫാന്‍സിനോട് ബോളിവുഡ് താരം തപ്‌സിയുടെ അപേക്ഷ... പ്ലീസ് എന്നെ കൊല്ലരുത് !!

പൃഥ്വിരാജ് ഫാന്‍സിനോട് ബോളിവുഡ് താരം തപ്‌സിയുടെ അപേക്ഷ... പ്ലീസ് എന്നെ കൊല്ലരുത് !!

Posted By: Rohini
Subscribe to Filmibeat Malayalam

തപ്‌സി, അക്ഷയ് കുമാര്‍, പൃഥ്വിരാജ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശിവം നായര്‍ സംവിധാനം ചെയ്യുന്ന നാം ഷബാന എന്ന ചിത്രം മാര്‍ച്ച് 31 ന് തിയേറ്ററുകളിലെത്തും. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് പൃഥ്വിരാജ് ഫാന്‍സിനോട് തപ്‌സിയ്ക്ക് ഒരു അപേക്ഷയുണ്ട്...

എന്റെ നിബന്ധനകള്‍ പാലിയ്ക്കാന്‍ താല്പര്യമുള്ളവര്‍ തന്നെ വിവാഹം കഴിച്ചാല്‍ മതി; തപ്‌സി

നാം ഷബാന കാണ്ടതിന് ശേഷം പൃഥ്വിരാജ് ഫാന്‍സ് എന്നെ കൊല്ലരുത് പ്ലീസ് എന്നാണ് ഷബാന പറയുന്നത്. ട്വിറ്ററിലൂടെയുള്ള തപ്‌സിയുടെ അപേക്ഷയ്ക്ക് മറുപടിയുമായി പൃഥ്വിരാജ് എത്തി.

എന്താണ് കാര്യം

നാം ഷബാന എന്ന ചിത്രത്തില്‍ ടോണി എന്ന വില്ലന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ കേന്ദ്ര നായിക തപ്‌സിയാണ്. ടോണിയെ പിടികൂടുന്ന ഏജന്റായിട്ടാണ് തപ്‌സി ചിത്രത്തിലെത്തുന്നത്. അത്രയേറെ ക്രൂരമായ കഥാപാത്രമായി പൃഥ്വിയും, പൃഥ്വിയെ വെല്ലുന്ന നായികായായി തപ്‌സിയും എത്തുന്നു.

തപ്‌സിയുടെ അപേക്ഷ

പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് തപ്‌സി യുടെ അപേക്ഷ. ടോണിയ്ക്ക് കൊല്ലാന്‍ കഴിയില്ലെങ്കില്‍ ഷബാനയെ കൊല്ലാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് പൃഥ്വിരാജ് മറുപടി കൊടുത്തു

നാം ഷബാന

2005 ല്‍ റിലീസ് ചെയ്ത ബേബി എന്ന ചിത്രത്തിലെ ഷബാന ഖാന്‍ എന്ന കഥാപാത്രത്തെ പുനര്‍ജനിപ്പിച്ചുകൊണ്ട് ഒരുക്കുന്ന ചിത്രമാണ് നാം ഷബാന. ബേബിയിലും ഷബാനയായി എത്തിയത് തപ്‌സി തന്നെയാണ്. അജയ് സിംഗ് രാജ്പുത്ത് എന്ന ശക്തമായ കഥാപാത്രമായി അക്ഷയ് കുമാറും ചിത്രത്തിലെത്തുന്നു.

പൃഥ്വി ഹിന്ദിയില്‍

പൃഥ്വിയുടെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് നാം ഷബാന. 2012 ല്‍ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിയുടെ ബോളിവുഡ് അരങ്ങേറ്റം. തുടര്‍ന്ന് 2013 ല്‍ ഔറഗ്‌സേബ് എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡിലെത്തിയ പൃഥ്വി അവിടെയും ശ്രദ്ധ നേടിയിരുന്നു.

English summary
Prithviraj fans, please don’t kill me after watching Naam Shabana: Taapsee Pannu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam