»   » റാണിയുടെ ശുപാര്‍ശ; പൃഥ്വി യാഷ് ചോപ്ര ചിത്രത്തില്‍

റാണിയുടെ ശുപാര്‍ശ; പൃഥ്വി യാഷ് ചോപ്ര ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Rani Mukerji-Prithviraj
ആദ്യ ഹിന്ദി ചിത്രമായ 'അയ്യാ' തിയറ്ററുകളിലെത്തും മുമ്പെ പൃഥ്വിരാജിന് ബോളിവുഡില്‍ നിന്നും മറ്റൊരു വമ്പന്‍ ഓഫര്‍. ഹിന്ദി സിനിമാ ലോകത്തെ മുന്‍നിര നിര്‍മാതാവായ യാഷ് ചോപ്ര നിര്‍മിയ്ക്കുന്ന ചിത്രത്തിലേക്കാണ് പൃഥ്വിരാജിന് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്.

അയ്യായിലെ നായിക റാണി മുഖര്‍ജിയുടെ ശ്രമഫലമായാണ് പൃഥ്വിയ്ക്ക് യാഷ് ചോപ്ര ചിത്രം ലഭിച്ചതെന്നാണ് അണിയറസംസാരം. പൃഥ്വിയുടെ അഭിനയപാടവത്തെക്കുറിച്ച് കാമുകനായ ആദിത്യ ചോപ്രയോട് വരെ റാണി പറഞ്ഞിട്ടുണ്ടെന്ന് ബോളിവുഡ് പാപ്പരാസികള്‍ പറയുന്നു. അയ്യായുടെ ചിത്രീകരണത്തിനിടെ ഹിന്ദിയിലുള്ള ഡയലോഗുകള്‍ പറയാനും മറ്റും പൃഥ്വിയ്ക്ക് റാണിയുടെ സഹായം ലഭിച്ചിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

തമിഴിനും തെലുങ്കിനും ശേഷം മോളിവുഡിന്റെ യങ് സ്റ്റാര്‍ ഹിന്ദിയിലും ചുവടുറപ്പിയ്ക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഗായബ്, ഡര്‍നാ മനാ ഹൈ, ഡര്‍നാ സരൂരി ഹൈ, 404 തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ പ്രവാല്‍ രാമന്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രത്തില്‍ പൃഥ്വി നായകനാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പുറമെ അതുല്‍ സഭര്‍വാള്‍ സംവിധാനം ചെയ്യുന്ന ഔറംഗസീബില്‍ അര്‍ജ്ജുന്‍ കപൂറിനൊപ്പം നായകതുല്യമായ വേഷം പൃഥ്വി അവതരിപ്പിയ്ക്കുമെന്നും ഉറപ്പായിട്ടുണ്ട്. ഈ വര്‍ഷാവസാനം ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.

English summary
Prithviraj is all set to do his second Bollywood film with the production banner headed by veteran filmmaker Yash Chopra.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam