»   » ഔറംഗസേബ് ഹിറ്റാകുന്നു; പൃഥ്വി ഹാപ്പി

ഔറംഗസേബ് ഹിറ്റാകുന്നു; പൃഥ്വി ഹാപ്പി

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ രണ്ടാമത്തെ ചിത്രമായ ഔറംഗസേബിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തനിയ്‌ക്കേറെ സന്തോഷം തരുന്നുവെന്ന് പൃഥ്വിരാജ്. തെന്നിന്ത്യക്കാരനായ തന്റെ ഹിന്ദി ഡബ്ബിങ്ങിനെ പലരും പ്രശംസിച്ചിട്ടുണ്ടെന്നും പൃഥ്വി പറയുന്നു.

ഒരാഴ്ചകൊണ്ട് മോശമല്ലാത്ത അഭിപ്രായവും കളക്ഷനുമാണ് ഔറംഗസേബ് നേടിയിരിക്കുന്നത്. ആദ്യ ചിത്രമായ അയ്യയില്‍ നിന്നും ബോളിവുഡിന്റെ കാര്യത്തില്‍ താന്‍ വളരെദൂരം മൂന്നിലെത്തിയെന്ന് പൃഥ്വി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നുണ്ട്.

Prithviraj

നേരത്തേ പൃഥ്വിയ്ക്ക് ഏറ്റവും പ്രശ്‌നമായിരുന്നത് ഹിന്ദി ഭാഷ തന്നെയായിരുന്നു. ആദ്യം ഭാര്യ സുപ്രിയയായിരുന്നു പൃഥ്വിയ്ക്ക് ഹിന്ദി ട്രെയിനിങ് കൊടുത്തിരുന്നത്. എന്നാല്‍ പിന്നീട് ഇതിനായി പൃഥ്വി ഒരു റ്റിയൂഷന്‍ മാസ്റ്ററെത്തന്നെ നിയോഗിക്കുകയായിരുന്നു.

ബോളിവുഡില്‍ തനിയ്ക്ക് ഒട്ടേറെ ഓഫറുകള്‍ വരുന്നുണ്ടെന്നും പക്ഷേ വളരെ ആലോചിച്ചുമാത്രമേ ഓരോ പ്രൊജക്ടും ഏല്‍ക്കുകയുള്ളുവെന്നും താരം പറയുന്നു. ഇപ്പോള്‍ ജിത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. ഇതിലും ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് താരത്തിന്. ഈ ചിത്രം കഴിഞ്ഞാല്‍ അനില്‍ സി മേനോന്റെ ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങും.

ബോളിവുഡില്‍ ഇനി പൃഥ്വി അഭിനയിക്കാന്‍ പോകുന്ന ചിത്രം ഫറാ ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ ആണ്.

English summary
Actor Prithviraj says that he is getting good reports about the Yash Raj production Aurangzeb released last week in which he has a key role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X