»   » പൃഥ്വിരാജ് അറിവുള്ള വ്യക്തി: സ്വര ഭാസ്‌കര്‍

പൃഥ്വിരാജ് അറിവുള്ള വ്യക്തി: സ്വര ഭാസ്‌കര്‍

Posted By:
Subscribe to Filmibeat Malayalam
Swara Bhaskar and Prithviraj
സ്വര ഭാസ്‌കര്‍ ബോളിവുഡിലെ പുതിയ താരോദമാണ് സ്വര, തനു വെഡ്‌സ് മനു എന്ന ചിത്രത്തില്‍ കങ്കണ റാവത്ത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടുകാരിയായ പായല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സ്വര ബോളിവുഡില്‍ ശ്രദ്ധ നേടിയത്. ഇപ്പോല്‍ മികച്ച അവസരങ്ങളാണ് സ്വരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ പുറത്തിറങ്ങാന്‍ പോകുന്ന ആദ്യ ചിത്രം നടന്‍ പൃഥ്വിരാജ് അഭിനയിക്കന്ന ഔറംഗസേബ് ആണ്. മറ്റൊന്ന് ധനുഷ് നായകനാകുന്ന ചിത്രവും.

ഔറംഗസേബിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സ്വര. ചിത്രത്തില്‍ ഞാന്‍ പൃഥ്വിരാജിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. വളരെ മൃദുഭാഷിയായ ഒരു സ്ത്രീയുടെ വേഷമാണത്, പക്ഷേ സിനിമ കാണുമ്പോള്‍ മാത്രമേ എത്രത്തോളം കരുത്തുള്ള കഥാപാത്രമാണ് എന്റേതെന്ന് മനസ്സിലാവുകയുള്ളു- സ്വര പറയുന്നു.

പൃഥ്വിരാജിനെ വെറുമൊരു നടന്‍ എന്നു പറഞ്ഞാല്‍പ്പോര, അദ്ദേഹം നല്ലൊരു വ്യക്തിയാണ്. വളരെ സൗഹൃദമനോഭാവത്തോടെ എല്ലാവരുമായി ഇടപെടുന്ന അദ്ദേഹവുമായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്നാണ് കരുതുന്നത്. സിനിമയുമായി ബന്ധപ്പെട്ട് കുറേയേറെ സാങ്കേതിക കാര്യങ്ങള്‍ അദ്ദേഹത്തിനറിയാം. അദ്ദേഹത്തോട് സംസാരിച്ച പല സന്ദര്‍ഭങ്ങളിലും എനിയ്ക്ക് ഒന്നുമറിയില്ലെന്നൊരു തോന്നല്‍ ഉള്ളിലുണ്ടായിട്ടുണ്ട്, അത്രയും അറിവുണ്ട് അദ്ദേഹത്തിന്, മാത്രമല്ല കാണാന്‍ സുന്ദരനുമാണ് അദ്ദേഹം- താരം പറയുന്നു.

മാധവന്‍, പൃഥ്വാരാജ്, ധനുഷ് എന്നീ തെന്നിന്ത്യന്‍ താരങ്ങളുടെ കൂടെ അഭിനയിച്ച അനുഭവത്തെക്കുറിച്ച് സ്വര പറയുന്നതിങ്ങനെ - തെക്കുനിന്നുള്ള നടന്മാര്‍ വളരെ പ്രൊഫഷണല്‍ ആണ്, അവര്‍ക്ക് ചെയ്യുന്ന ജോലിയെക്കുറിച്ച് നല്ല ധാരണയുണ്ട്. അവര്‍ വെറും നടന്മാരല്ല, തൊഴിലില്‍ നല്ല അച്ചടക്കവും അവഗാഹവുമുള്ളവരാണ്. സിനിമയെക്കുറിച്ചുള്ള സാങ്കേതിക കാര്യങ്ങള്‍ കൂടി അറിയാമെന്നതാണ് അവര്‍ക്കുള്ള വലിയൊരു പ്ലസ് പോയിന്റ്- സ്വര പറയുന്നു.

English summary
Talking about her experience working with Prithviraj, actress Swara Bhaskar says.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam