»   » ബോളിവുഡ് ചിത്രത്തില്‍ നിന്നും പൃഥ്വി പുറത്ത് ?

ബോളിവുഡ് ചിത്രത്തില്‍ നിന്നും പൃഥ്വി പുറത്ത് ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തന്റെ പദ്ധതിയെന്നും അവിടെ നായകകഥാപാത്രങ്ങള്‍ തന്നെ ലഭിയ്ക്കണമെന്ന നിര്‍ബ്ബന്ധമില്ലെന്നും നടന്‍ പൃഥ്വിരാജ് അടുത്തിടെ പറഞ്ഞിരുന്നു. അതിന് പിന്നാലെ ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തില്‍ പൃഥ്വിയ്ക്ക് ഒരു വേഷം ലഭിച്ചുവെന്നും റിപ്പോര്‍ട്ടു വന്നു. ഇക്കാര്യം പൃഥ്വി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, ബൊമന്‍ ഇറാനി എന്നിവര്‍ക്കൊപ്പം ഒരു പ്രധാനകഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുകയെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചില റിപ്പോര്‍ട്ടുകള്‍ വരുന്നത് പൃഥ്വയെ ഈ ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്ന തരത്തിലാണ്. നസീറുദ്ദീന്‍ ഷായുടെ മകന്‍ വിവാന്‍ ഷായെയാണ് പൃഥ്വിയ്ക്ക് പകരമായി തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ ഹാപ്പി ന്യൂ ഇയറിന്റെ ഷൂട്ടിങ് എപ്പോഴാണ് തുടങ്ങുകയെന്നത് സംബന്ധിച്ച് തനിയ്ക്ക് അറിവൊന്നുമില്ലെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഷാരൂഖ് ഖാന്റെ ശസ്ത്രക്രിയയും വിശ്രമവുമെല്ലാം കാരണമാണ് ചിത്രത്തിന്റെ ജോലികള്‍ തുടങ്ങാന്‍ വൈകുന്നതെന്നാണ് സൂചന.

Prithviraj

എന്നാല്‍ ഹാപ്പി ന്യൂ ഇയറില്‍ നിന്നും പുറത്തായോ എന്നകാര്യം പൃഥ്വിരാജ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ മലയാളത്തില്‍ ജീത്തു ജോസഫിന്റെ മെമ്മറീസ്, അനില്‍ സി മേനോന്റെ ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ തമിഴില്‍ വസന്തബാലന്റെ കാവ്യ തലൈവന്‍ എന്ന ചിത്രത്തിലും പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Prithviraj may be replaced from the Hindi film Happy New Year and the front-runner to replace him is Naseeruddin Shah's son, Vivaan Shah
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam