»   » ഔറംഗസേബില്‍ പൊലീസായി പൃഥ്വി

ഔറംഗസേബില്‍ പൊലീസായി പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

യുവതാരം പൃഥ്വിരാജ് വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്, കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പൃഥ്വി ബോളിവുഡിലും തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്.

ആദ്യ ഹിന്ദിച്ചിത്രമായ അയ്യാ വിചാരിച്ചത്ര വലിയ വിജയമായില്ലെങ്കിലും ഹിന്ദി സിനിമാ ലോകം പൃഥ്വിയെ ശ്രദ്ധിച്ചിട്ടുണ്ട്. ഹിന്ദിയില്‍ പൃഥ്വിരാജിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നുണ്ട്. ഔറംഗസേബ് എന്ന ചിത്രമാണ് പൃഥ്വി അഭിനയിക്കുന്ന പുതിയ ഹിന്ദിച്ചിത്രം.

ബോണി കപൂറിന്റെ മകനും ഇഷ്‌ക്‌സാദേ എന്ന ചിത്രത്തിലെ നായകനുമായ അര്‍ജ്ജുന്‍ കപൂറാണ് ഔറംഗസേബിലെ മറ്റൊരു താരം. ചിത്രത്തില്‍ പൃഥ്വിയും അര്‍ജ്ജുനും തുല്യ പ്രാധാന്യമുള്ള റോളുകളിലാണ് എത്തുന്നതെന്നാണ് സൂചന. അതുല്‍ സബര്‍വാള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഔറംഗസേബ് എന്ന പേര് കേള്‍ക്കുമ്പോള്‍ മുഗള്‍ ഭരണചരിത്രമാണ് ഓര്‍മ്മവരുകയെങ്കിലും ചിത്രം ചരിത്രപശ്ചാത്തലത്തിലുള്ളതല്ല. ചിത്രത്തില്‍ പൃഥ്വാരാജ് പൊലീസ് വേഷത്തിലാണ് എത്തുന്നത്. ആദിത്യ ചോപ്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഋഷി കപൂര്‍, ജാക്കി ഷ്രോഫ്, അമൃത സിങ്, ദീപ്തി നവല്‍, സ്വര ഭാസ്‌കര്‍ എന്നിവരലെല്ലാം വേഷമിടുന്നുണ്ട്.

മികച്ചൊരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്തായാലും അയ്യായില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു വേഷമാണ് പൃഥ്വി ഔറംഗസേബില്‍ ചെയ്യുന്നത്. 1978ല്‍ പുറത്തിറങ്ങിയ ത്രിശൂല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് ഔറംഗസേബ് എന്നാണ് ബോളിവുഡിലെ സംസാരം. എന്നാല്‍ ചിത്രത്തിന്റെ അണിയറക്കാര്‍ ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല.

English summary
Malayalam actor Prithviraj to act as a police office in Atul Sabharwal's film 'Aurangzeb', Ishaqzaade' fame Arnjun Kapoor is his co star in this Hindi Movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam