»   » പ്രീയന്‍ സ്റ്റണ്ട് ഡയറക്ടറെ ഇറക്ക്മതി ചെയ്തു !

പ്രീയന്‍ സ്റ്റണ്ട് ഡയറക്ടറെ ഇറക്ക്മതി ചെയ്തു !

Subscribe to Filmibeat Malayalam
Priyadarshan
പ്രീയദര്‍ശന്റെ ഹിന്ദി ചിത്രമായ ആക്രോശ് ഒരു സമ്പൂര്‍ണ ആക്ഷന്‍ ചിത്രമായിരിയ്ക്കും. പ്രേമം മേമ്പൊടി മാത്രം. ഈ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യാനായി പ്രീയദര്‍ശന്‍ കൊണ്ടുവന്നത് ദക്ഷിണാഫ്രീക്കന്‍ സ്റ്റണ്ട് ഡയറക്ടറെയാണ്.

ത്യാഗരാജനാണ് ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടര്‍. ഇതിന് പുറമേയാണ് ഈ ദക്ഷിണാഫ്രീക്കക്കാരന്‍. അജയും അക്ഷയ് ഖന്നയും നായകരാവുന്ന സിനിമയുടെ ചിത്രീകരണം കാരൈക്കുടിയില്‍ നടക്കുകയാണ്. ബീഹാറില്‍ നടന്ന ഒരു ഇന്റര്‍കാസ്റ്റ് പ്രേമവും പിന്നെയുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നടന്ന കഥ ചിത്രമാക്കുന്നതുകൊണ്ട് സ്വാഭാവികതയ്ക്ക് പ്രീയന്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

ഇത് സാധാരണ ഹിന്ദി ചിത്രങ്ങളിലെ സംഘട്ടനം പോലെ ആവില്ലെന്നാണ് പ്രീയദര്‍ശന്‍ പറയുന്നത്. സമ്മര്‍സാള്‍ട്ടുകളും ചാട്ടങ്ങളും മാത്രമാവില്ല ഈ ചിത്രത്തിലെ സംഘട്ടനം. ഇതുവരെ ഹിന്ദി ചലച്ചിത്ര രംഗം കാണാത്ത സംഘട്ടനങ്ങള്‍ ആക്രോശില്‍ നിങ്ങള്‍ കാണും. പ്രീയന്‍ പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കുകയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam