»   » പ്രിയാമണിയുടെ ഐറ്റം നമ്പര്‍ മാറ്റി ചിത്രീകരിക്കും

പ്രിയാമണിയുടെ ഐറ്റം നമ്പര്‍ മാറ്റി ചിത്രീകരിക്കും

Posted By:
Subscribe to Filmibeat Malayalam

ഒരു പാട്ടുസീന്‍ മുഴുവന്‍ ചിത്രീകരിച്ച് കഴിഞ്ഞശേഷം അത് മാറ്റുക, ചിത്രത്തിന്റെ അണിയറക്കാരെ സംബന്ധിച്ച് വലിയ തലവേദനയാണ് ഇത്തരം കാര്യങ്ങള്‍. ഇത്തരം അവസരങ്ങളില്‍ താരങ്ങളുടെ ഡേറ്റ് മുതലുള്ള പലകാര്യങ്ങളിലും പ്രതിസന്ധി നേരിടേണ്ടിവന്നേയ്ക്കും. പക്ഷേ പാട്ടുസീന്‍ മാറ്റണമന്ന് പറയുന്നത് ഷാരൂഖ് ഖാനെപ്പോലെ ഒരു നടനാണെങ്കില്‍ ചെയ്‌തേ നിവൃത്തിയുള്ളു, പ്രത്യേകിച്ച് അത് മതിയായ ഒരു കാരണം ചൂണ്ടിക്കാട്ടിയാണെങ്കില്‍.

ഇത്തരമൊരു പ്രശ്‌നത്തിലാണ് പുതിയ ഷാരൂഖ് ചിത്രമായ ചെന്നൈ എക്‌സ്പ്രസിന്റെ അണിയറക്കാര്‍. ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായ തെന്നിന്ത്യന്‍ താരം പ്രിയമണിയുള്‍പ്പെടുന്ന ഐറ്റം ഗാനമാണ് മാറ്റിചിത്രീകരിക്കണമെന്ന് ഷാരൂഖ് ആവശ്യപ്പെട്ടിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ നിമയങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാരൂഖിന്റെ നിര്‍ദ്ദേശം.

priyamani

അശ്ലീലച്ചുവയുള്ള ഐറ്റം ഗാനങ്ങളുള്ള ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെ വന്നാല്‍ തന്റെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാവും ലഭിയ്ക്കുകയെന്നും അതിന് താന്‍ തയ്യാറല്ലെന്നുമാണത്രേ ഷാരൂഖ് പറയുന്നത്. അതുകൊണ്ട് അണിയറക്കാര്‍ ഗാനം മാറ്റിചിത്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ചെന്നൈ എക്‌സ്പ്രസില്‍ ഐറ്റം നമ്പര്‍ ചെയ്യാനായി ഷാരൂഖ് ആദ്യം ക്ഷണിച്ചത് നയന്‍താരയെയായിരുന്നു. എന്നാല്‍ നയന്‍താര ക്ഷണം നിരസിക്കുകയും പിന്നീട് പ്രിയാമണിയെത്തേടി അവസരമെത്തുകയുമായിരുന്നു. ഷാരൂഖിനൊപ്പം നൃത്തം ചെയ്യാനുള്ള അവസരമായതിനാല്‍ പ്രിയാമണി ഐറ്റം നമ്പര്‍ സ്വീകരിക്കുകയും ചെയ്തു.

വിശാല്‍ ശേഖറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദരമാണ് ഈ ഗാനം കൊറിയോഗ്രഫി ചെയ്യുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് ഷാരൂഖിന്റെ നായികയാകുന്നത്. സത്യരാജ്, മനോരമ തുടങ്ങി നിരവധി ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഷാരൂഖിന്റെ ഭാര്യ ഗൗരിഖാനാണ് ചെന്നെ എക്‌സ്പ്രസ്സ് നിര്‍മിക്കുന്നത്.

English summary
Priyamani, who landed in a legal trouble for posing in obscene costumes in her upcoming film, re-entered Bollywood with an item number in superstar Shahrukh Khan's forthcoming flick Chennai Express,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam