»   » ഷാരൂഖിനൊപ്പം ഐറ്റം ഡാന്‍സ്; പ്രിയാമണി ത്രില്ലില്‍

ഷാരൂഖിനൊപ്പം ഐറ്റം ഡാന്‍സ്; പ്രിയാമണി ത്രില്ലില്‍

Posted By: Staff
Subscribe to Filmibeat Malayalam

കുറച്ചുനാളായി ദേശീയ അവാര്‍ഡ് ജേതാവായ പ്രിയാമണി സിനിമകളില്‍ അത്ര സജീവമല്ല, ഇത് റോളുകള്‍ കിട്ടാഞ്ഞിട്ടല്ല മറിച്ച് കുറച്ചുകൂടി സീരിയസ് ആയി അഭിനയത്തെ കാണണമെന്നുള്ളതുകൊണ്ടാണ്. നല്ല റോളുകള്‍ മാത്രം തിരഞ്ഞെടുത്ത് സ്വീകരിച്ച് മുന്നോട്ടുപോയാല്‍ മതിയെന്നാണ് പ്രിയയുടെ തീരുമാനം. അതിനാല്‍ത്തന്നെ പല ഓഫറുകളും പ്രിയ നിരസിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ പ്രിയസ്വീകരിച്ചിരിക്കുന്ന ഒരു ഓഫറിനെക്കുറിച്ച് കേട്ടപ്പോള്‍ ആളുകളെല്ലാം ചോദിക്കുകയാണ്, എന്തായി നല്ല റോളുകള്‍ മാത്രമേ സ്വീകരിക്കൂ എന്ന് പറഞ്ഞിട്ട് പ്രിയ എന്താണിപ്പോള്‍ ഇങ്ങനെ. കാര്യം മറ്റൊന്നുമല്ല, ബോളിവുഡ് ചിത്രമായ ചെന്നൈ എക്‌സ്പ്രസില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ സമ്മതിച്ചിരിക്കുകയാണ് പ്രിയ. ചിത്രത്തില്‍ ഷാരൂഖ് ഖാനാണ് നായകന്‍.

ഇക്കാര്യം കേട്ട് ദേശീയ അവാര്‍ഡ് ജേതാവ് ഐറ്റം ഡാന്‍സ് ചെയ്യുകയോ എന്ന ഭാവത്തില്‍ നെറ്റി ചുളിക്കുന്നവരോട് പ്രിയയ്ക്ക് ഒന്നേ പറയാനുള്ളു ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ വല്ലാത്ത മോഹമാണ്. അതേ ഷാരൂഖിനോടുള്ള ഇഷ്ടം തന്നെയാണ് ഈ ഐറ്റം സോങ് സ്വീകരിക്കാന്‍ പ്രിയയെ പ്രേരിപ്പിച്ചത്.

നേരത്തേ രക്തചരിത്ര, രാവണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രിയ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചതാണ്. പക്ഷേ അന്നൊന്നുമില്ലാത്ത ത്രില്ലിലാണ് ഇപ്പോള്‍ ഈ താരം. ഇനി പതിവായി പ്രിയയെ ബോളിവുഡില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നവരോടും പ്രിയയുടെ ഉത്തരം ഇല്ലെന്നാണ്. അവിടെയും വളരെ സൂക്ഷിച്ചുമാത്രമേ വേഷങ്ങള്‍ തിരഞ്ഞെടുക്കുകയുള്ളു, ഇതിപ്പോള്‍ ഷാരൂഖിനൊപ്പമായതുകൊണ്ട് ഒന്നും ആലിചിക്കുന്നില്ല- ഇതാണ് പ്രിയയുടെ ലൈന്‍.

എന്നാല്‍ അവാര്‍ഡുകള്‍ വാരാന്‍പോന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്ന് പ്രിയയ്ക്ക് വാശിയൊന്നുമില്ല, തന്റെ ചിത്രമെന്ന പേരില്‍ക്കൂടി അത് അറിയപ്പെടണം, വെറുതേ നായികയായി വന്നിട്ടുപോകാന്‍ താരത്തിന് താല്‍പര്യമില്ല.

ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്യാനായി ഷാരൂഖ് ആദ്യം ക്ഷണിച്ചത് നയന്‍താരയെയായിരുന്നു. എന്നാല്‍ കരിയറില്‍ ഒരു രണ്ടാം വരവ് നടത്തുന്ന നയന്‍താര ആദ്യവട്ടത്തേതുപോലെ ബിക്കിനിയും ഐറ്റം ഡാന്‍സുമായി രണ്ടാം ഘട്ടത്തില്‍ പേരുദോഷമുണ്ടാക്കില്ലെന്ന നിലപാടിലായതിനാല്‍ ക്ഷണം നിരസിക്കുകയായിരുന്നു. ഈ അവസരമാണിപ്പോള്‍ പ്രിയാമണിയ്ക്കു വീണുകിട്ടിയിരിക്കുന്നത്.

English summary
Actress Priyamani has worked in Hindi films earlier but in Rohit Shettys ‘Chennai Express’ she is doing her first ever item number.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam