»   » അസം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രിയങ്ക ചോപ്ര വാങ്ങിയത് 15 കോടി !!

അസം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രിയങ്ക ചോപ്ര വാങ്ങിയത് 15 കോടി !!

Posted By: pratheeksha
Subscribe to Filmibeat Malayalam

തകര്‍ച്ചയുടെ വഴിയിലെത്തിനില്‍ക്കുന്ന അസം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ബോളിവുഡ് നടി  പ്രിയങ്ക ചോപ്ര വാങ്ങിയത് 15 കോടി. ടൂറിസത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ താരത്തിനു കഴിയുമെന്നുള്ള നിലപാടിലാണ് സര്‍ക്കാര്‍ പ്രിയങ്കയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരുമായി ഒത്തു തീര്‍പ്പിലെത്തിയ പ്രിയങ്ക 15 കോടിയ്ക്ക് കരാറിലൊപ്പു വയ്ക്കുകയായിരുന്നു.

ഓസം അസം എന്ന കാംപെയ്‌നിന്റെ ഭാഗമായുളള പത്തു ദിവസത്തെ ചിത്രീകരണത്തിനാണ് നടി ഇത്രയും തുക ആവശ്യപ്പെട്ടത്. ബോളിവുഡിലെ പലരും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തോട് ഇത്രയും തുക ആവശ്യപ്പെട്ടതിനെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ടെങ്കിലും തുക കുറയ്ക്കാന്‍ നടി തയ്യാറായിട്ടില്ല.

Read more: പുതിയ സിനിമകളില്ലേ എന്ന ചോദ്യത്തിന് 'ചൂടന്‍' മറുപടികൊടുത്ത് കത്രീന കൈഫ് !!

priyanka-28

ആഴ്ച്ചകള്‍ക്കു മുന്‍പാണ് വെളളപ്പൊക്കം വന്ന് സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളുണ്ടായത്. സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു ഗവര്‍ണ്ണര്‍ കഴിഞ്ഞ മാസം പ്രസ്താവിക്കുകയും ചെയ്തിരുന്നു

English summary
Priyanka Chopra who has been signed by Assam government to be the face of their tourism campaign, ‘Awesome Assam’. As per the reports, the actress has charged Rs 15 crore for 10 days shoot and that comes to a whopping Rs 1.5 crore per day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam