»   » പ്രിയങ്ക ചോപ്ര സിംഹത്തെ ദത്തെടുത്തു

പ്രിയങ്ക ചോപ്ര സിംഹത്തെ ദത്തെടുത്തു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര സിംഹത്തെ ദത്തെടുത്തു. ഝാര്‍ഖണ്ഡിലെ റാഞ്ചിയ്ക്കടുത്തുള്ള ബിസ്ര മുന്‍ഡ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് സുന്ദരിയെന്ന് പേരുള്ള പെണ്‍സിംഹത്തെ പ്രിയങ്ക ദത്തെടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തേയ്ക്കാണ് ദത്തെടുക്കല്‍. ഇക്കാലം സിംഹക്കുട്ടിയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളുടെയും ചെലവുകള്‍ പ്രിയങ്ക വഹിയ്ക്കും.

ഇതിന് മുമ്പ് ഇതേ സ്ഥലത്തുനിന്നും ഒരു ദുര്‍ഗയെന്ന പെണ്‍കടുവയെ പ്രിയങ്ക ദത്തെടുത്തത്. മൃഗങ്ങളോട് പ്രിയങ്ക കാണിയ്ക്കുന്ന സ്‌നേഹത്തെയും ദത്തെടുക്കാന്‍ കാണിച്ച മനസിനെയും സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ പ്രശംസിച്ചിട്ടുണ്ട്.

2012 മുതലാണ് വന്യജീവി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനായി പുറത്തുനിന്നുള്ളവര്‍ക്ക് മൃഗങ്ങളെ ദത്തെടുക്കാന്‍ അനുവാദം നല്‍കുന്ന പദ്ധതി ബിസ്ര മുന്‍ഡ സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ നടപ്പാക്കിയത്. താല്‍പര്യമുള്ളവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 11 വര്‍ഷം വരെ മൃഗങ്ങളെ ദത്തെടുക്കാം.

English summary
Priyanka Chopra once again came to the forefront to show her love for animals as she adopted a lioness in Jharkhand.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam