»   » ഹോളിവുഡില്‍ നിന്നും ഹോളി ആഘോഷിച്ച് പ്രിയങ്ക ചോപ്ര

ഹോളിവുഡില്‍ നിന്നും ഹോളി ആഘോഷിച്ച് പ്രിയങ്ക ചോപ്ര

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയിലെ ഹോളി ആഘോഷങ്ങള്‍ എത്ര മനോഹരമാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. എന്നാല്‍ അത് ഹോളിവുഡില്‍ പോയി ആഘോഷിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

ഇന്ത്യയിലായിരുന്നെങ്കില്‍ കുടുംബത്തോടെപ്പം ആഘോഷത്തില്‍ പങ്കെടുത്തിരുന്ന പ്രിയങ്ക ഇത്തവണ ജിമ്മി ഫാലന്റെ ടിവി പരിപാടിയിലാണ് ഹോളി ആഘോഷിച്ചത്.

priyanka-chopra-with-jimmy-fallon

സിനിമ തിരക്കുകളില്‍ പെട്ട് വിദേശത്തായിരുന്നതിനാലാണ് പ്രിയങ്കക്ക് നാട്ടിലെ ആഘോഷങ്ങളില്‍ എത്താന്‍ കഴിയാതിരുന്നത്. എന്നാല്‍ ജിമ്മിയുടെ പരിപാടിയില്‍ ഹോളി സ്‌പെഷ്യല്‍ എപ്പിസോഡായിരുന്നു. അതോടെ ഇത്തവണത്തെ ഹോളി പ്രിയങ്കക്ക് വളരെയധികം സന്തോഷം നല്‍കുകയായിരുന്നു.

താരം ഹോളി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലുടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒപ്പം ജിമ്മിക്ക് ഹോളി ആശംസകള്‍ അറിയിക്കുകയും തനിക്ക് വീട്ടിലെ ആഘോഷങ്ങള്‍ മുടങ്ങിയതില്‍ സങ്കടമുണ്ടായിരുന്നതായും എന്നാല്‍ നിങ്ങളുടെ കുടെ ഹോളി ആഘോഷിച്ചതോടെ അത് മാറിയെന്നും താരം പറയുന്നു. മാത്രമല്ല വീട്ടുകാര്‍ക്കും മറ്റ് എല്ലാവര്‍ക്കും ഹോളിയുടെ ആശംസകളും താരം അറിയിച്ചിരുന്നു.

English summary
Priyanka Chopra brought Holi, the colour of festival to NYC, as she played Holi with Jimmy Fallon and all the members of the Jimmy Fallon show.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam