»   » പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിങിനിടെ തലയ്ക്കു പരിയ്‌ക്കേറ്റു; നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!

പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിങിനിടെ തലയ്ക്കു പരിയ്‌ക്കേറ്റു; നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയോക്ക് ഷൂട്ടിങിനിടെ പരിക്കേറ്റു. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വാന്റിക്കോയുടെ ഷൂട്ടിങിനിടെയാണ് നടിയ്ക്കു പരിക്കേറ്റത്.

ഷൂട്ടിങിനിടെ വഴുതി തറയില്‍ തലയിടിച്ചു വീണതാണ് അപകട കാരണം. പരിക്കേറ്റ പ്രിയങ്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആക്ഷന്‍ രംഗ ചിത്രീകരണത്തിനിടെ പരിക്ക്

ക്വാന്റിക്കോ 2 സീരീസിനായുളള ആക്ഷന്‍ ചിത്രീകരണത്തിനിടെയാണ് നടിയ്ക്കു പരിക്കേറ്റത്. ഷൂട്ടിങിനിടെ വഴുതി തറയില്‍ തലയിടിച്ചു വീണതാണ് അപകട കാരണം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ ചികിത്സയ്ക്കു ശേഷം വിട്ടയച്ചെന്ന് പ്രിയങ്കയുമായി അടുത്ത വൃത്തങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. നടിയുടെ പരിക്കു നിസാരമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ചിത്രീകരണം അടുത്താഴ്ച്ച മുതല്‍

ഒരാഴ്ചചത്തെ വിശ്രമത്തിനു ശേഷം നടി ചിത്രീകരണത്തിനെത്തുമാണ് അറിയിച്ചിരിക്കുന്നത്.

ഹോളിവുഡ് പ്രേക്ഷകര്‍ക്കു പരിചിത

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തി പ്രശസ്തരായ നടികളിലൊരാളാണ് പ്രിയങ്ക. ക്വാന്റിക്കോയിലൂടെ പ്രേക്ഷകര്‍ക്കു പരിചിതയായ പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേ വാച്ച് ഈ വര്‍ഷം പുറത്തിറങ്ങും.

ബോളിവുഡ് ചിത്രങ്ങള്‍

ഹോളിവുഡ് തിരക്കുകള്‍ മൂലം വളരെനാളായി ബോളിവുഡില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ ഈ വര്‍ഷം മൂന്നു ബോളിവുഡ് ചിത്രങ്ങളില്‍ കരാറൊപ്പിട്ടതായി പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

English summary
Reportedly, the actress took a tumble when she was performing an action stunt for 'Quantico 2'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam