»   » രാംലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റാകുന്നു

രാംലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റാകുന്നു

Posted By:
Subscribe to Filmibeat Malayalam

രാം ലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റ് ചാര്‍ട്ടിലേയ്ക്ക്. പാട്ട് റിലീസ് ചെയ്ത് മണിയ്കൂറുകള്‍ക്കം തന്നെ ആയിരക്കണക്കിനാളുകളാണ് കണ്ടത്. വേറിട്ട ലുക്കിലാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നത്. വെളുത്ത വസ്ത്രത്തില്‍ വളരെ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട പ്രിയങ്കയെ ചിത്രത്തിലെ നായിക ദീപിക ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.

ഐറ്റം ഡാന്‍സ് പ്രിയങ്കയ്ക്ക് പുതിയകാര്യമല്ലെങ്കിലും രാം ലീസലയിലെ ഈ ഡാന്‍സിന് ചില പ്രത്യേകതകളുണ്ട്. വെള്ള വസ്ത്രമണിഞ്ഞ് നൃത്തം ചെയ്ത പ്രിയങ്കയുടെ പ്രകടനം ആരധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുവെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ മുന്‍പ് പ്രിയങ്ക ചെയ്ത ഐറ്റം ഡാന്‍സുകളുടെ അത്ര പോര രാംലീലയിലെ ഡാന്‍സ് എന്നാണ് ചില പ്രേക്ഷകരുടെ അഭിപ്രായം.എന്തായാലും പ്രിയങ്കയുടെ ഐറ്റം ഡാന്‍സിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടു നോക്കൂ

രാംലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റാകുന്നു

സിനിമ റിലീസ് ആകുന്നതിന് മുന്‍പ് തന്നെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റായി മാറുകയാണ്. നെറ്റില്‍ പാട്ട് റിലീസ് ആയതിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് പാട്ട് ഇതിനോടകം കണ്ടത്.

രാംലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റാകുന്നു

വളരെ ഗ്ളാമറസ് ലുക്കിലാണ് പ്രിയങ്ക പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.

രാംലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റാകുന്നു

രാം ചാഹേ ലീല എന്ന ഗാനത്തിലാണ് പ്രിയങ്കയുള്ളത്. പ്രിയങ്കയുടെ വശ്യസുന്ദരമായ നൃത്തച്ചുവടുകള്‍ ആരാധകരെ ഹരം കൊള്ളിയ്ക്കുന്നവയാണ്.

രാംലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റാകുന്നു

രാം ലീലയിലെ ഐറ്റം ഡാന്‍സ് മോഡേണ്‍ മുജ്‌റ വിഭാഗത്തില്‍ പെടുന്നതാണ്. മുഗള്‍ രാജവംശത്തിന്റെ കാലത്ത് രൂപപ്പെട്ട നൃത്തമാണ് മുജ്‌റ. ഇതിന്റെ മോഡേണ്‍ രൂപമാണ് രാം ലീലയിലുള്ളത്.

രാംലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റാകുന്നു

രാം ലീലയില്‍ മനോഹരമായ നൃത്തം കാഴ്ചവച്ചതിന് ചിത്രത്തിലെ നായിക ദീപികാ പദുകോണ്‍ ട്വിറ്ററിലൂടെ പ്രിയങ്കയ്ക്ക് അഭിനന്ദനം അറിയിച്ചു.

രാംലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റാകുന്നു

ചിത്രത്തില്‍ പ്രിയങ്കയുടെ വയറിന് മുകളില്‍ ടാറ്റൂ കുത്തിയിട്ടുണ്ട്.

രാംലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റാകുന്നു

വെളുത്ത വസ്ത്രത്തില്‍ പ്രിയങ്ക കൂടുതല്‍ സെക്‌സി ആയിരിയ്ക്കുന്നു. അഞ്ജു മോഡി ഡിസൈന്‍ ചെയ്ത പ്രത്യക വസ്ത്രമാണ് ഗാനരംഗത്തിനായി പ്രിയങ്ക ഉപയോഗിച്ചത്.

രാംലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റാകുന്നു

രാത്രി സമയങ്ങളിലാണ് ചിത്രത്തിന്റെ റിഹേഴ്‌സല്‍ നടത്തിയതെന്ന് പ്രിയങ്ക പറഞ്ഞു. രാം ലീലയുടെ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിയുടെ ആരാധികയാണ് താനെന്നും പ്രിയങ്ക

രാംലീലയിലെ പ്രിയങ്കയുടെ ഐറ്റം ഡാന്‍സ് ഹിറ്റാകുന്നു

രാമനും ലീലയുമായി അഭിനയിക്കുന്ന രണ്‍വീറിന്റെയും ദീപികയുടേയും കഥാപാത്രങ്ങളെപ്പറ്റിയുള്ള വര്‍ണനയാണ് ഐറ്റം ഡാന്‍സ്. വരികള്‍ ഇങ്ങനെയാണ് രാം ചാഹേ ലീല ചാഹേ , ലീലാ ചാഹേ രാം, ഇന്‍ ദോനോം കേ ലവ് മെം ദുനിയാ കാ ക്യാ കാം

English summary
Priyanka Chopra performs a seductive dance for this song that is titled 'Ram Chahe Leela'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam