»   » ബോളിവുഡ് നടിമാരില്‍ ഒരാള്‍ക്ക് ഇന്ന് സന്തോഷവും മറ്റൊരാള്‍ക്ക് ദു:ഖത്തിന്റെയും ദിനമാണ്! കാരണം ഇതാണ്!!

ബോളിവുഡ് നടിമാരില്‍ ഒരാള്‍ക്ക് ഇന്ന് സന്തോഷവും മറ്റൊരാള്‍ക്ക് ദു:ഖത്തിന്റെയും ദിനമാണ്! കാരണം ഇതാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ രണ്ട് പ്രമുഖ നടിമാരാണ് ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും ഫാഷന്റെ കാര്യത്തിലാണെങ്കിലും ഇരുവരും തമ്മിലും മത്സരമുണ്ട്.

സണ്ണി ലിയോണ്‍ ഇത്രയും സിമ്പിളായിരുന്നോ? സണ്ണിയുടെ പ്രിയപ്പെട്ടയാളെ കുളിപ്പിക്കുന്ന വീഡിയോ വൈറല്‍!!!

ജൂണ്‍ പത്ത് ഇരുവരുടെയും ജീവിതത്തില്‍ പിതാക്കന്മാരെ ഓര്‍മ്മിക്കാനുള്ള ഒരു ദിവസമാണ്. എന്നാല്‍ ഒരാള്‍ക്ക് സന്തോഷത്തിന്റെ ദിനവും മറ്റൊരാള്‍ക്ക് ദു:ഖത്തിന്റെ ദിനവുമാണ് ജൂണ്‍ പത്ത്.

ദീപികയുടെ സന്തോഷത്തിന്റെ ദിവസം

ദീപിക പദുക്കോണിന് ജൂണ്‍ പത്ത് സന്തോഷത്തിന്റെ ദിവസമാണ്. ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണിന്റെ ജന്മദിനമാണ് ഇന്ന്. പിതാവിന്റെ 62-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

പ്രിയങ്കയുടെ പിതാവിന്റെ വേര്‍പാട്

ജൂണ്‍ പത്ത് പ്രിയങ്കയെ സംബന്ധിച്ച് ദു:ഖത്തിന്റെ ദിവസമാണ്. പിതാവ് അശോക് ചോപ്ര വേര്‍പിരിഞ്ഞിട്ട് നാലു വര്‍ഷമാകുകയാണ്. പിതാവിന്റെ ഓര്‍മ്മ ദിനത്തിലാണ് പ്രിയങ്ക ഇന്ന്.

പിതാവിന് ആശംസയുമായി ദീപിക

ഹാപ്പി ബെര്‍ത്ത് ഡേ പപ്പ എന്നു പിതാവിന് പിറന്നാള്‍ ആശംസകളുമായിട്ടാണ് ദീപിക ഇന്‍സ്റ്റാഗ്രാമില്‍ പിതാവിന്റെ കൂടെയുള്ള ചെറുപ്പത്തിലെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പ്രിയങ്കയുടെ തീര നഷ്ടം

പ്രിയങ്കയുടെ ജീവിതത്തിലെ തീര നഷ്ടമായിരുന്നു പിതാവിന്റെ വേര്‍പാട്. തനിക്ക് വേണ്ടി ഒരുപാട് പാട്ടുകള്‍ പാടുന്ന ഡാഡിയാണെന്നും. നിങ്ങളെ നഷ്ടപ്പെട്ടത് വളരെ വേദനയോടെ ഓര്‍്ക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് പ്രിയങ്ക പിതാവിന്റെ കൂടെയുള്ള ചെറുപ്പത്തിലെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഡാഡിയുടെ ചെറിയ മകള്‍

ഡാഡിയുടെ ലിറ്റില്‍ ഗേള്‍ എന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രിയങ്ക തന്റെ കൈയില്‍ പച്ച കുത്തിയിരുന്നത്. അത്രയഘധികം തനിക്ക് പിതാവിനെ മിസ് ആവുന്നു എന്നാണ് പ്രിയങ്ക പറയുന്നത്.

Happy Birthday Pappa...I Love You!❤️

A post shared by Deepika Padukone (@deepikapadukone) on Jun 10, 2017 at 1:04pm PDT

Sing to me one more time. #daddyandI miss u dad

A post shared by Priyanka Chopra (@priyankachopra) on Jun 10, 2017 at 3:37pm PDT

English summary
Priyanka Chopra remembers father on death anniversary and Deepika Padukone celebrating Father's Birthday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam