»   » കരീനയെ ഒഴിവാക്കി, ചിത്രത്തില്‍ പ്രിയങ്ക മതിയെന്ന് അജയ് ദേവ്ഗണ്‍

കരീനയെ ഒഴിവാക്കി, ചിത്രത്തില്‍ പ്രിയങ്ക മതിയെന്ന് അജയ് ദേവ്ഗണ്‍

Posted By:
Subscribe to Filmibeat Malayalam


മിലാന്‍ ലുതാരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബാദുഷാഹോ. 2017 ജനുവരി 26ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണും കരീന കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് കരീന കപൂര്‍ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ്. അജയ് ദേവ്ഗണിന്റെ നിര്‍ദ്ദേശ പ്രകാരം ചിത്രത്തില്‍ നിന്ന് കരീനയെ ഒഴിവാക്കിയാതാണത്രേ.

പകരം പ്രിയങ്ക ചോപ്രയെ ചിത്രത്തിലേക്ക് നായികയായി തീരുമാനിച്ചിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രിയങ്ക ചോപ്ര പ്രതികരിച്ചിട്ടില്ല. പ്രിയങ്ക ചോപ്ര തന്നെ ചിത്രത്തില്‍ നായികയായി മതിയെന്ന് അജയ് ദേവ്ഗണ്‍ സംവിധായകന്‍ മിലാനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവത്രേ. അതിനാലാണ് ഇപ്പോള്‍ പ്രിയങ്കയെ ചിത്രത്തിലേക്ക് പരിഗണിച്ചിരിക്കുന്നത്.

priyanka

2005ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് മേയില്‍ എന്ന ചിത്രത്തിലാണ് അജയ് ദേവ്ഗണും പ്രിയങ്ക ചോപ്രയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. നേരത്തെ അജയ് ദേവ്ഗണിന്റെ ചിത്ത്രതില്‍ പ്രിയങ്കയെ നായികയായി പരിഗണിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

സേത്ത് ഗോവന്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രത്തിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഡ്വയിന്‍ ജോണിന്റെ നായികയായാണ് പ്രിയങ്ക ചിത്രത്തില്‍ അഭിനയിക്കുന്നത്.

English summary
Priyanka Chopra replaces Kareena Kapoor Khan in Ajay Devgn's 'Baadshaho'?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam