For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിച്ചോട്ടെ എന്ന് അവന്‍ ചോദിച്ച ദിവസം! പ്രണയ രഹസ്യം പരസ്യമാക്കി നടി പ്രിയങ്ക ചോപ്ര

  |

  ഐശ്വര്യ റായിയ്ക്ക് ശേഷം ലോകസുന്ദരി പട്ടം നേടി ബോളിവുഡിന്റെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിരുന്ന നടി ഇപ്പോള്‍ ഹോളിവുഡിലെ നടി കൂടിയാണ്. അതുപോലെ അമേരിക്കന്‍ ഗായകന്‍ നിക് ജോണ്‍സ് ഭര്‍ത്താവായി വന്നതോടെ പ്രിയങ്ക അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

  നിക്കുമായി പ്രണയത്തിലായ സമയത്ത് ഇരുവരെയും കുറിച്ച് നിരന്തരം ഗോസിപ്പുകള്‍ വരാറുണ്ടായിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഒന്നിച്ച് വന്നതോടെയായിരുന്നു കൂടുതല്‍ വാര്‍ത്തകള്‍ വന്നത്. പിന്നാലെ പ്രണയം പരസ്യപ്പെടുത്തിയ താരങ്ങള്‍ 2018 ല്‍ വിവാഹിതരായി. വിവാഹശേഷം സമൂഹ മാധ്യമങ്ങളിലൂടെ പ്രിയങ്കയും നിക്കും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വലിയ ചര്‍ച്ച ആവാറുണ്ട്.

   priyanka-nick-joan

  ജൂലൈ പതിനെട്ടിനായിരുന്നു പ്രിയങ്കയുടെ പിറന്നാള്‍. പ്രിയതമയുടെ ജന്മദിനത്തില്‍ ആശംസകളുമായി നിക്കും എത്തിയിരുന്നു. പ്രിയങ്കയെ മടിയിലിരുത്തിയിട്ടുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം 'നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നും നീയാണ് ലോകത്ത് ഏറ്റവുമധികം സ്‌നേഹിക്കുവളും സംരക്ഷണം നല്‍കുന്നതുമായി ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച സ്ത്രീ എന്നുമൊക്കെയായിരുന്നു നിക്ക് പറഞ്ഞത്. ഇപ്പോഴിതാ നിക്കിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് തന്റെ പ്രണയത്തിന്റെ മറ്റൊരു രഹസ്യം പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയിരിക്കുകയാണ്.

  എന്റെ ജീവിതത്തിലേ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യം. രണ്ട് വര്‍ഷം മുന്‍പ് ഈ ദിവസമാണ് എന്നെ വിവാഹം കഴിച്ചോട്ടേ എന്ന് നീ ചോദിച്ചത്. അന്നെനിക്ക് സംസാരിക്കാന്‍ പോലും പറ്റാതെ വന്നു. പിന്നീട് എല്ലാ ദിവസവും ഓരോ നിമിഷവും അതേ എന്ന് തന്നെ ഞാന്‍ പറഞ്ഞ് കൊണ്ടിരുന്നു. ഏറ്റവും വിശേഷപ്പെട്ട ഒരു ആഴ്ചയെ അത്രയധികം ഓര്‍മ്മകള്‍ നില്‍ക്കുന്നത് പോലെ നീ മാറ്റി എടുത്തു. എല്ലായിപ്പോഴും എന്നെ കുറിച്ച് ചിന്തിക്കുന്നതിന് നന്ദി. ഞാന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയാണ്. നിക്ക് ജോന്‍സ് നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. എന്നുമായിരുന്നു പ്രിയങ്ക എഴുതിയത്.

  priyanka-chopra
  ഫോർബിന്റെ കോടിപതികൾ ഇവരൊക്കെ | filmibeat Malayalam

  2018 ഡിസംബര്‍ 1, 2 തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു പ്രിയങ്ക-നിക്ക് വിവാഹം നടന്നത്. നിക്കിന്റെ കുടുംബാംഗങ്ങളെല്ലാം ഇന്ത്യയിലെത്തി ഇവിടുത്തെ പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ഇപ്പോള്‍ നിക്കിനൊപ്പം വിദേശത്ത് കഴിയുകയാണ് പ്രിയങ്ക.

  നിക്കിനെക്കാള്‍ പ്രായക്കൂടുതല്‍ പ്രിയങ്കയ്ക്ക് ഉള്ളതിനാല്‍ വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ഇരുവര്‍ക്കുമെതിരെ അധിഷേപങ്ങള്‍ നിറഞ്ഞിരുന്നു. പ്രിയങ്കയെക്കാള്‍ പത്ത് വയസ് കുറവാണ് നിക്കിന്. വിവാഹം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് പേരും വേര്‍പിരിഞ്ഞെന്ന് വരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതിലൊരു സത്യവുമില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ വിശേഷങ്ങള്‍.

  English summary
  Priyanka Chopra Shared The Memory OF Nick Jonas Proposal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X