»   » എട്ടു മണിക്കൂര്‍ ഉറക്കമാണ് തന്റെ ജീവിത ലക്ഷ്യമെന്ന് പ്രശസ്ത നടി

എട്ടു മണിക്കൂര്‍ ഉറക്കമാണ് തന്റെ ജീവിത ലക്ഷ്യമെന്ന് പ്രശസ്ത നടി

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ മികച്ച നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ മാത്രമല്ല ഇന്ന് ഹോളിവുഡിലും പ്രിയങ്ക ചോപ്ര പരിചിതയാണ്. ക്വാന്‍ട്ടിക്കോ എന്ന ടെലിവിഷന്‍ സീരീസിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ പ്രിയങ്ക ബേവാച്ച് എന്ന ചിത്രത്തിലൂടെ ഹോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

വിജയമെന്നത് കാന്‍ഡി ക്രഷ് എന്ന വീഡിയോ ഗെയിം പോലെയാണെന്നാണ് നടി പറയുന്നത്. നമ്മള്‍ വിജയിച്ചു കയറിയ പടവുകളില്‍ നിന്ന് നാമൊരിക്കലും ഇറങ്ങാറില്ല. അടുത്ത ലെവല്‍ ആയിരിക്കും പിന്നീട് ലക്ഷ്യമെന്നും നടി പറയുന്നു.

Read more: മീര ജാസ്മിന്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന പത്തു കല്പനകള്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

success-is-like

നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ വിജയം അനായാസേനേ നിങ്ങളുടെ അടുത്തെത്തും. താന്‍ എല്ലായ്‌പ്പോഴും വിജയം ഇഷ്ടപ്പെടുന്ന നടിയാണ്. സ്ത്രീകള്‍ തുറന്നു സംസാരിക്കാന്‍ പാടില്ലാത്ത ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് താനെന്നാണ് പ്രിയങ്ക പറയുന്നത്.

ജീവിതത്തിലെ ലക്ഷ്യമെന്തെന്നു ചോദിച്ചപ്പോള്‍ എട്ടു മണിക്കൂര്‍ ഉറക്കമാണെന്നാണ് തന്റെ ജീവിതലക്ഷ്യമെന്ന ലളിതമായ ഉത്തരമാണ് നടി നല്‍കുന്നത്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇങ്ങനെ വ്യക്തമാക്കിയത്.

പ്രിയങ്ക ചോപ്രയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Priyanka Chopra revealed that success is like playing the game of Candy Crush & she does not believe in playing the same level again & just keeps looking ahead despite the pace.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam