ബോളിവുഡിന്റെ കാലഴകികള്‍

By Lakshmi

സ്ത്രീസൗന്ദര്യത്തില്‍ത്തന്നെ മുടിയഴക്, പിന്നഴക്, കാലഴക് എന്നിങ്ങനെ വകഭേദങ്ങള്‍ ഏറെയാണ്. സുന്ദരികളില്‍പ്പലരും അറിയപ്പെടുന്നത് പ്രത്യേക അവയവങ്ങളുടെയോ ശാരീരികഘടങ്ങളുടെയോ സൗന്ദര്യത്തിന്റെ പേരിലാണ്. ബോളിവുഡ് സുന്ദരമാരിലുമുണ്ട് ഇത്തരം പ്രത്യേക സുന്ദരികള്‍.

ചിലര്‍ പുഞ്ചിരികൊണ്ട് സുന്ദരികളാകുമ്പോള്‍ ചിലര്‍ മാറിടംകൊണ്ടും നിതംബംകൊണ്ടും സുന്ദരികളാകുന്നു. ബോളിവുഡിലെ കാലഴകിയെ കണ്ടെത്താനായി അടുത്തിടെ ഒരു സര്‍വ്വേ നടന്നു. ഹെല്‍ത്ത് ഇന്ത്യയാണ് സര്‍വ്വേ നടത്തിയത്. ഇതുവരെ കാലഴകികള്‍ എന്ന് പേരെടുത്ത ചിലരെ പിന്തള്ളിയാണ് പ്രിയങ്ക പുത്തന്‍ സെന്‍സേഷനായി മാറിയത്.

കാലഴകി പ്രിയങ്ക

ബോളിവുഡിന്റെ ലഗ്ഗി ബ്യൂട്ടീസ്

പതിനായിരത്തിലേറെ വോട്ടുകള്‍ നേടിയാണ് പ്രിയങ്ക ബോളിവുഡിന്റെ കാലഴകിപ്പട്ടം സ്വന്തമാക്കിയത്. 17.39 ശതമാനം വോട്ടുകളാണ് സര്‍വ്വേയില്‍ പ്രിയങ്ക സ്വന്തമാക്കിയത്. രാംലീല സുന്ദരി ദീപിക പദുകോണിനെ പിന്തള്ളിയാണ് ഗായിക കൂടിയായ പ്രിയങ്ക സര്‍വ്വേയില്‍ മുന്നിലെത്തിയത്.

പ്രിയങ്ക സര്‍വ്വാംഗം സുന്ദരി

ബോളിവുഡിന്റെ ലഗ്ഗി ബ്യൂട്ടീസ്

കാലിന്റെ കാര്യത്തില്‍ മാത്രമല്ല ഇപ്പോഴത്തെ ബോളിവുഡ് സുന്ദരികളില്‍ സുന്ദരിയാകാനായി പ്രത്യേകം ഒന്നും ചെയ്യേണ്ടാത്ത സുന്ദരിയാണ് പ്രിയങ്കയെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടതത്രേ.

ദീപിക പദുകോണ്‍

ബോളിവുഡിന്റെ ലഗ്ഗി ബ്യൂട്ടീസ്

പൊതുവേ ബോളിവുഡിന്റെ ലഗ്ഗി ബ്യൂട്ടിയായി അറിയപ്പെട്ടിരുന്നത് ദീപിക പദുകോണായിരുന്നു. നീണ്ട സുന്ദരമായ കാലുകള്‍ ദീപികയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതിലെ പ്രധാന ഘടകമാണ്. പക്ഷേ ഹെല്‍ത്ത് ഇന്ത്യയുടെ സര്‍വ്വേയില്‍പക്ഷേ കാലഴകിന്റെ കാര്യത്തില്‍ ദീപികയ്ക്ക് മുന്നിലെത്താന്‍ കഴിഞ്ഞില്ല. 16.05 ശതമാനം വോട്ടുകളാണ് കാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ദീപികയ്ക്ക് ലഭിച്ചത്. ഏത് വസ്ത്രമിട്ടാലും സുന്ദരിയായി കാണപ്പെടുന്ന ദീപികയുടെ കാലുകള്‍ക്കും ആരാധകര്‍ ഏറെയുണ്ട്.

കരീന കപൂര്‍

ബോളിവുഡിന്റെ ലഗ്ഗി ബ്യൂട്ടീസ്

ബോളിവുഡ് താരങ്ങളില്‍ ഏറെ സുന്ദരിയായതാരമാണ് കരീന കപൂര്‍ എന്ന് പ്രത്യേകിച്ച ്പറയേണ്ടതില്ല. പക്ഷേ കാലഴകിന്റെ സര്‍വ്വേയില്‍ കരീന മൂന്നാം സ്ഥാനത്താണ്. സൈസ് സീറോ ഫിഗറിന്റെ ബ്രാന്റ് അംബാസഡറായ കരീനയ്ക്ക് 14.41ശതമാനം വോട്ടുകളാണ് സര്‍വ്വേയില്‍ ലഭിച്ചത്. ബിക്കിനിയും കൊച്ചു വസ്ത്രങ്ങളുമെല്ലാമിട്ട് തന്റെ കാലഴക് ഇടക്കിടെ അനാവരണം ചെയ്യാറുള്ള കരീനയ്ക്കുമുണ്ട് ആരാധകര്‍ ഏറെ.

കത്രീന കെയ്ഫ്

ബോളിവുഡിന്റെ ലഗ്ഗി ബ്യൂട്ടീസ്

സര്‍വ്വേയില്‍ നാലാം സ്ഥാനത്താണ് കത്രീന കെയ്ഫ്. ധൂം ത്രിയിലെ ധൂം മചാലേ ഗാനം പുറത്തുവന്നതോടെ കത്രീനയുടെ കാലഴകിന് ആരാധകര്‍ ഏറിയിട്ടുണ്ട്. സര്‍വ്വേയില്‍ 13.19 ശതമാനം വോട്ടുകളേ ലഭിച്ചുള്ളുവെങ്കിലും കരീനയ്ക്കും ആരാധകര്‍ കുറവല്ല.

സണ്ണി ലിയോണ്‍

ബോളിവുഡിന്റെ ലഗ്ഗി ബ്യൂട്ടീസ്

ബോളിവുഡിനെ സംബന്ധിച്ച് പുതുതാരമാണ് സണ്ണി ലിയോണ്‍. ഒരു പ്രത്യേകവിഭാഗത്തില്‍ നിന്നെത്തിയ സണ്ണി ലിയോണിനുമുണ്ട് ആരാധകര്‍ ഏറെ. സണ്ണിയുടെ കാലിന്റെ കാര്യത്തില്‍ അഴകിയാണെന്നാണ് സര്‍വ്വേ ഫലം. 8.3 ശതമാനം വോട്ടുകളാണ് സണ്ണിയുടെ കലഴകിന് ലഭിച്ചിരിക്കുന്നത്. കാലുള്‍പ്പെടെയുള്ള ഭാഗങ്ങളുടെ സൗന്ദര്യം പുറത്തുകാണിയ്ക്കാന്‍ സണ്ണി ഒരിക്കലും പിശുക്കു കാണിയ്ക്കാറില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X